വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി 1490 പ്രവാസികള്‍ ഇന്ന് കൊച്ചിയിലെത്തും

Vandebharat mission: 1490 expatriates will reach Kochi today

വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി 1490 പ്രവാസികള്‍ ഇന്ന് കൊച്ചിയിലെത്തും. ഗള്‍ഫ് മേഖലയില്‍ നിന്നുള്ള ഏഴ് രാജ്യാന്തര വിമാനങ്ങളാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇന്നെത്തുന്നത്. ഷാര്‍ജയില്‍ നിന്നുള്ള പ്രവാസികളുമായി ഒരു എയര്‍ അറേബ്യ വിമാനം ഇന്ന് പുലര്‍ച്ചെ 4.30 ന് എത്തി.

ജിദ്ദയില്‍ നിന്നുള്ള സൗദി എയര്‍ലൈന്‍സ് ഇന്ന് രാവിലെ 11.30 നും ഇന്‍ഡിഗോ വിമാനം രാത്രി 11.15 നും എത്തും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഒന്‍പത് വിമാനങ്ങളിലായി 1610 പ്രവാസികളാണ് ഇന്നലെ നെടുമ്പാശേരിയില്‍ എത്തിയത്.

 

 

Story Highlights: Vandebharat mission: 1490 expatriates will reach Kochi today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top