Advertisement

കോട്ടയം ജില്ലയിൽ ഒരു പ്രദേശത്തെ കൂടി കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തി

June 21, 2020
Google News 2 minutes Read

കോട്ടയം ജില്ലയിലെ വാഴപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. ഇതോടെ ജില്ലയിൽ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രത്യേക നിയന്ത്രണങ്ങളുള്ള മേഖലകളുടെ എണ്ണം മൂന്നായി.

ചിറക്കടവ് പഞ്ചായത്തിലെ 13-ാം വാർഡും കോരുത്തോട് പഞ്ചായത്തിലെ നാലാം വാർഡും നേരത്തെ കണ്ടെയ്ന്റ്മെന്റ് സോണുകളാക്കിയിരുന്നു. സൗദി അറേബ്യയിൽ നിന്നെത്തി ഹോം ക്വാറന്റീനിൽ കഴിഞ്ഞിരുന്ന രണ്ട് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വാഴപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് കണ്ടെയ്ൻമെന്റ് സോണാക്കി മാറ്റിയത്.

Story highlight: Another area in the Kottayam district has been included in the Containment Zone

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here