ഇടുക്കി ജില്ലയിൽ ഇന്ന് 11 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയിൽ ഇന്ന് 11 പേർക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ജൂൺ 19 തിന് കൊവിഡ് സ്ഥിരീകരിച്ച കട്ടപ്പന സ്വദേശിയുമായുള്ള സമ്പർക്കത്തിലൂടെയാണ് 2 പേർക്ക് രോഗം പകർന്നത്.
65 കാരനായ രാജകുമാരി കുരുവിളാസിറ്റി സ്വദേശിയ്ക്ക് സർജറിക്ക് മുന്നോടിയായി നടത്തിയ കൊവിഡ് ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്. ജൂൺ 6ന് ബഹ്റൈൻൽ നിന്നെത്തിയ മാങ്കുളം സ്വദേശിനി കൊച്ചിയിൽ നിന്നും ടാക്‌സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
ജൂൺ 6 ന് ചെന്നൈയിൽ നിന്നും വിമാനത്തിൽ കൊച്ചിയിൽ എത്തിയ 35കാരനായ കാന്തല്ലൂർ മൂന്നാർ സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച മറ്റൊരാൾ. സ്വന്തം വാഹനത്തിൽ കൊച്ചിയിൽ നിന്നും വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
ജൂൺ 9 ന് തമിഴ്‌നാട്ടിൽ നിന്നും വന്ന കുമളി റോസാപൂക്കണ്ടം സ്വദേശി. ഭാര്യയോടും മകനോടുമൊപ്പം ടാക്‌സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
31കാരനായ കട്ടപ്പന സ്വദേശിനിയ്ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. ലക്ഷണങ്ങൾ ഉള്ളതിനാൽ ജൂൺ 19 തിന് കൊവിഡ് ടെസ്റ്റ് നടത്തിയിന്റെ അടിസ്ഥാനത്തിലാമ് രോഗം സ്ഥിരീകരിച്ചത്. കട്ടപ്പന സ്വദേശിനിയായ ആശാ പ്രവർത്തകയാണ് രോഗം ബാധിച്ച മറ്റൊരാൾ.
ജൂൺ 7 ന് വെസ്റ്റ് ബംഗാളിൽ നിന്ന് അന്യസംസ്ഥാന തൊഴിലാളികളോടൊപ്പം തൊടുപുഴയിലെത്തിയ 40 കാരനായ തൊടുപുഴ സ്വദേശിയാണ് കൊവിഡ് സ്ഥിരീകരിച്ച മറ്റൊരാൾ. ഇദ്ദേഹം വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു.
മൂന്നാറിൽ ചൊക്കനാടുള്ള ഒരു കുടുംബത്തിലെ 3 പേർക്ക് രോഗം സ്ഥിരീകരിച്ചു. അമ്മയ്ക്കും മൂന്ന് മക്കൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ജൂൺ 10 നാണ് ഇവർ തമിഴ്‌നാട്ടിൽ പോയി വന്നത്.
Story highlight: Covid confirmed 11 people in Idukki district
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here