കെപിസിസി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ അന്തരിച്ചു

ഐഎൻടിയുസി നേതാവും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ.സുരേന്ദ്രൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കണ്ണൂർ ഡിസിസി മുൻ പ്രസിഡണ്ടായിരുന്നു.

കെ സുരേന്ദ്രന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. ഊർജസ്വലനായ പൊതുപ്രവർത്തകനും കക്ഷി വ്യത്യാസങ്ങൾക്കതീതമായി സൗഹൃദങ്ങൾ കാത്തുസൂക്ഷിച്ചിരുന്ന ട്രേഡ് യൂനിയൻ നേതാവുമായിരുന്നു കെ സുരേന്ദ്രനെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Story highlight: KPCC General Secretary K Surendran passes away

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top