Advertisement

മക്കയിൽ കൊവിഡ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

June 21, 2020
Google News 3 minutes Read
Malayali died mekkah covid

കൊവിഡ് ബാധയേറ്റ് മക്കയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മുടിക്കോട് മദാരി പുതുവീട്ടിൽ അബ്ദുൽ കരീം (60) ആണ് മരിച്ചത്. മക്കയിലെ നൂർ ഹോസ്പിറ്റലിലാണ് ഇദ്ദേഹം ചികിത്സയിൽ കഴിഞ്ഞിരുന്നത്.

21 പേരാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധയേറ്റ് മരിച്ചത്. മറ്റ് രാജ്യങ്ങളിലായി മരിച്ച മലയാളികളുടെ എണ്ണം 300നോട് അടുക്കുകയാണ്.

സംസ്ഥാനത്ത് ഇന്നലെ 127 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ സംസ്ഥാനത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന കണക്കാണിത്. 57 പേർ രോഗമുക്തരായി. രോഗബാധിതരിൽ 87 പേർ വിദേശത്തു നിന്ന് എത്തിയവരാണ്. 36 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തി. സമ്പർക്കം വഴി മൂന്നു പേർക്കാണ് വൈറസ് ബാധ പകർന്നത്. ഒരു ആരോഗ്യപ്രവർത്തകനും ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചു.

മഹാരാഷ്ട്രയിൽ നിന്നെത്തിയ 15 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഡൽഹി- 9. തമിഴ്നാട്- 5, യുപി, കർണാടക- രണ്ട് വീതം, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്- ഓരോന്ന് വീത, എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ നിന്ന് എത്തിയവരുടെ കണക്ക്. കൊല്ലം ജില്ലയിൽ 24 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. പാലക്കാട്- 23, പത്തനംതിട്ട- 17, കോഴിക്കോട്- 12, എറണാകുളം- 3, കോട്ടയം- 11, കാസർഗോഡ്- 7, തൃശൂർ- 6, മലപ്പുറം- 5, വയനാട്-5, തിരുവനതപുരം- 5, കണ്ണൂർ, ആലപ്പുഴ- 4 വീതം. ഇടുക്കി-1 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്.

Story Highlights: Malayali died in mecca due to covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here