എറണാകുളം മുളവുകാടില്‍ വഞ്ചി മറിഞ്ഞു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

എറണാകുളം മുളവുകാടില്‍ വഞ്ചി മറിഞ്ഞു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പോഞ്ഞിക്കര സ്വദേശിയായ നിഖില്‍ ആണ് മുങ്ങിമരിച്ചത്. അഗ്നിശമന സേനയും കോസ്റ്റല്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ രാത്രിയാണ് പോഞ്ഞിക്കര സ്വദേശിയായ നിഖിലും സുഹൃത്ത് വിഷ്ണുവും കൊച്ചി കായലില്‍ ഒഴുക്കില്‍പ്പെട്ടത്. തൊട്ടടുത്തുള്ള തുരുത്തില്‍പോയ ഇരുവരും വഞ്ചിയില്‍ തിരികെ വരുമ്പോഴായിരുന്നു അപകടം. ഒഴുക്കില്‍പ്പെട്ട വിഷ്ണു നീന്തി രക്ഷപ്പെട്ടെങ്കിലും നിഖിലിനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും കോസ്റ്റല്‍ പൊലീസും ചേര്‍ന്ന് രാത്രി മുതല്‍ തെരച്ചില്‍ ആരംഭിച്ചു.
ഇന്ന് രാവിലെ അഗ്നിശമന സേന സ്ഥലത്തെത്തി തെരച്ചില്‍ തുടര്‍ന്നു. ഒടുവില്‍ ചെറുവള്ളങ്ങള്‍ ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ ആണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. പോഞ്ഞിക്കര സ്വദേശിയും നേവി ഉദ്യോഗസ്ഥനുമായ സ്റ്റീഫന്‍ ആണ് പിതാവ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.
Story Highlights: Missing youth’s body found in Mulavukkadu, Ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here