മുല്ലപ്പള്ളിയുടെ വിവാദപരാമർശം; യുഡിഎഫിൽ ഭിന്നത

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ വിവാദ പരാമർശത്തെ ചൊല്ലി യുഡിഎഫിൽ ഭിന്നത. മുല്ലപ്പള്ളിയെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയപ്പോൾ പരാമർശം ഒഴിവാക്കേണ്ടതായിരുന്നെന്ന് മുസ്ലിം ലീഗ് പ്രതികരിച്ചു. കോൺഗ്രസിന്റെ ജീർണതയുടെ കണ്ണാടിയാണ് മുല്ലപ്പള്ളിയെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
ആരോഗ്യ മന്ത്രി കെ കെ ശൈലജയെ പരിഹസിച്ച മുല്ലപ്പള്ളി രാമചന്ദ്രന് മുഖ്യമന്ത്രി മറുപടി നൽകിയതോടെ കോൺഗ്രസ് കൂടുതൽ പ്രതിരോധത്തിലായിരുന്നു. മുല്ലപ്പള്ളിയെ പിന്തുണച്ച് ഉമ്മൻ ചാണ്ടി രംഗത്തെത്തി. പരാമർശങ്ങളെക്കുറിച്ച് കൂടുതൽ പ്രതികരിച്ച് വിവാദം നിലനിർത്താനില്ലെന്ന് പറഞ്ഞ് പരോക്ഷമായി അതൃപ്തി പ്രകടിപ്പിച്ചെങ്കിലും മുല്ലപ്പള്ളിയെ വളഞ്ഞിട്ട് ആക്രമിക്കാൻ അനുവദിക്കില്ലെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
Read Also: അങ്കമാലിയിലെ താബോർ പള്ളിയിൽ യാക്കോബായ- ഓർത്തഡോക്‌സ് വിഭാഗങ്ങൾ തമ്മിൽ തർക്കം
രമേശ് ചെന്നിത്തല വൈകിട്ട് വാർത്താ സമ്മേളനം നടത്തുന്നുണ്ട്. പ്രതിപക്ഷത്തിനെതിരായ മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്ക് മറുപടി പറയുകയാണ് ലക്ഷ്യം. മുല്ലപ്പള്ളിയുടെ പരാമർശങ്ങളോട് മുസ്ലിം ലീഗ് വിയോജിച്ചു. വിവാദ പരാമർശങ്ങളിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ ധനമന്ത്രി തോമസ് ഐസക് പരിഹസിച്ചു. കോൺഗ്രസിന് സംഭവിച്ച ജീർണതയുടെ കണ്ണാടിയാണ് മുല്ലപ്പള്ളിയെന്ന് തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു.
mullappalli ramachandran, udf, muslim league
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here