സെക്രട്ടേറിയറ്റിനു മുന്നില്‍ സമര നിയന്ത്രണം ഏര്‍പ്പെടുത്തി പൊലീസ്
സെക്രട്ടേറിയറ്റിനു മുന്നില്‍ സമര നിയന്ത്രണം ഏര്‍പ്പെടുത്തി പൊലീസ്. തിരുവനന്തപുരം നഗരത്തില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗ ബാധ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. സാമൂഹ്യ അകലം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യയ ട്വന്റിഫോറിനോട് പറഞ്ഞു. ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍ യാത്രക്കാരുടെ വിവരം സൂക്ഷിക്കണം. കണ്ടെയ്ന്‍മെന്റ് സോണിലെ ഇടറോഡുകള്‍ ഇന്നു മുതല്‍ അടച്ചിടും.
കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് സ്ഥിരീകരിച്ച കെഎസ്ആര്‍ടിസി, ഓട്ടോ ഡ്രൈവര്‍മാര്‍ക്കും, മൊബൈല്‍ ഷോപ്പ് ഉടമയ്ക്കും, മരിച്ച വഞ്ചിയൂര്‍ സ്വദേശിക്കും എവിടെ നിന്ന് രോഗം ബാധിച്ചു എന്ന കാര്യത്തില്‍ ഇപ്പോഴും ജില്ലാ ഭരണകൂടത്തിന് വ്യക്തത വന്നിട്ടില്ല. സമ്പര്‍ക്കത്തിലൂടെ രോഗം പകരാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് ഇന്ന് മുതല്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ സിറ്റി പൊലീസ് കര്‍ശന നിയന്ത്രണം ആരംഭിക്കുന്നത്. സെക്രട്ടേറിയറ്റിനു മുന്നിലെ സമരങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകും. സാമൂഹ്യ അകലമടക്കമുള്ള കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കും
നിലവില്‍ കാലടി ജംഗ്ഷന്‍, ആറ്റുകാല്‍, മണക്കാട് ജംഗ്ഷന്‍, ചിറമുക്ക് കാലടി റോഡ്, ഐരാണിമുട്ടം എന്നിവിടങ്ങളാണ് കണ്ടെയ്ന്‍മെന്റ് സോണുകളായുള്ളത്. ഇവിടങ്ങളില്‍ പ്രധാന റോഡുകളിലേയ്ക്കുള്ള ഇടറോഡുകള്‍ അടയ്ക്കും. ഓട്ടോറിക്ഷയിലും, ടാക്‌സിയിലും ഡ്രൈവര്‍മാര്‍ യാത്രക്കാരുടെ വിവരങ്ങള്‍ ഡയറിയില്‍ സുക്ഷിക്കാനും നിര്‍ദ്ദേശമുണ്ട്. നിയമലംഘനം ഇല്ലെന്ന് ഉറപ്പ് വരുത്താന്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലടക്കം മുഴുവന്‍ സമയവും പൊലീസ് പട്രോളിംഗുമുണ്ടാകും.
Story Highlights: Police set up strike control in front of secretariat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here