ഇന്ത്യ- ചൈന അതിർത്തി തർക്കം; മോദിക്ക് എതിരെ വീണ്ടും രാഹുൽ

അതിർത്തിയിലെ ഇന്ത്യ- ചൈന സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നരേന്ദ്ര മോദി സത്യത്തിൽ സറണ്ടർ മോദിയാണെന്നാണ് രാഹുൽ ട്വീറ്റ് ചെയ്തത്. ഇന്ത്യ ചൈനയുമായുള്ള അതിർത്തി തർക്കത്തിൽ ശക്തമായ നിലപാട് എടുക്കുന്നില്ലെന്ന ദ ജപ്പാൻ ടൈംസിന്റെ വാർത്തയ്ക്ക് ഒപ്പമാണ് രാഹുലിന്റെ ട്വീറ്റ്.
Read Also: സുരക്ഷാ സേന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചു
Narendra Modi
Is actually
Surender Modihttps://t.co/PbQ44skm0Z
— Rahul Gandhi (@RahulGandhi) June 21, 2020
നേരത്തെ അതിർത്തിയിലുണ്ടായ സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ അതിർത്തി ചൈനയുടെ തള്ളിക്കയറ്റത്തിന് മുന്നിൽ അടിയറവ് വച്ചെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരും പിടിച്ചെടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിതിനെതിരെയായിരുന്നു രാഹുലിന്‍റെ ട്വീറ്റ്. ആർക്കും ഇന്ത്യയുടെ മണ്ണ് വിട്ടുകൊടുക്കില്ലെന്നും രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് മോദി പറഞ്ഞു. ഇന്ത്യാ-ചൈന പ്രശ്‌നം ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത സർവ്വകക്ഷിയോഗത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. ഇതിനെക്കുറിച്ചാണ് രാഹുൽ മുൻപ് പ്രതികരിച്ചത്.
അമിത് ഷാ രാഹുലിനെതിരെ രംഗത്തെത്തിയിരുന്നു. എല്ലാ ഇന്ത്യക്കാരും ഒറ്റക്കെട്ടായി നിൽക്കുന്ന സമയത്ത് രാഹുൽ ഗാന്ധിയും രാജ്യതാത്പര്യത്തിനായി സഹകരിക്കണമെന്നും അമിത് ഷാ കുറിച്ചു. കൂടാതെ സംഘർഷത്തിൽ മുറിവേറ്റ ഒരു പട്ടാളക്കാരന്റെ അച്ഛൻ പറയുന്ന വാക്കുകളും അമിത് ഷാ ട്വീറ്റിനൊപ്പം ഷെയർ ചെയ്തിട്ടുണ്ട്. ‘ഇന്ത്യയുടെ പട്ടാളം ശക്തമാണ്. ചൈനയെ പരാജയപ്പെടുത്താൻ കഴിയും. രാഹുൽ ഗാന്ധി ഇതിൽ രാഷ്ട്രീയം കലർത്തരുത്. എന്റെ മകൻ സൈന്യത്തിൽ പോരടിച്ചു, അവൻ ഇനിയും പട്ടാളക്കാരനായി തുടരും’ എന്നാണ് സൈനികന്റെ പിതാവ് പറയുന്നത്.
rahul gandhi, narendra modi, india- china
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here