തെന്നിന്ത്യന്‍ ചലച്ചിത്രതാരം ഉഷാറാണി അന്തരിച്ചു

usha rani

പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്രതാരം ഉഷാറാണി അന്തരിച്ചു. 62 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഇരുന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സംവിധായകന്‍ എന്‍ ശങ്കരന്‍ നായരാണ് ഭര്‍ത്താവ്. മദ്രാസില്‍ വിദ്യാഭ്യാസ കാലഘട്ടത്തിലാണ് ഉഷാറാണി സിനിമയിലേക്ക് എത്തുന്നത്. 1966 ല്‍ പുറത്തിറങ്ങിയ ജയില്‍ എന്ന ചിത്രത്തില്‍ ബാലതാരമായി സിനിമയില്‍ എത്തി. അഹം, ഏകലവ്യന്‍, ഭാര്യ, അങ്കത്തട്ട്, അമ്മ അമ്മായിയമ്മ, തെങ്കാശിപട്ടണം, മഴയെത്തും മുന്‍പേ, പത്രം, പഞ്ചമി തുടങ്ങിയവയാണ് മലയാളത്തിലെ പ്രധാന ചിത്രങ്ങള്‍.

Story Highlights: South Indian film star Usha Rani passed away

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top