സുശാന്തിന്റെ ആത്മഹത്യ; കാമുകി റിയ ചക്രവർത്തിക്കെതിരെ പരാതി

Sushant Singh Rhea Chakraborty

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത് ആത്മഹത്യ ചെയ്ത സംഭവത്തിൽ കാമുകി റിയ ചക്രവർത്തിക്കെതിരെ പരാതി. ബീഹാറിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിൻ്റെ കോടതിയിലാണ് മുസഫ്ഫർപൂരിൽ താമസിക്കുന്ന കുന്ദൻ കുമാർ പരാതി നൽകിയത്. റിയ സുശാന്തിനെ മാനസികമായും സാമ്പത്തികമായും ചൂഷണം ചെയ്തു എന്ന്പരാതിയിൽ പറയുന്നു. പരാതി ഈ മാസം 24ന് പരിഗണിക്കും.

Read Also: സുശാന്തിന്റെ മരണം; യഷ് രാജ് ഫിലിംസുമായുള്ള കരാറിന്റെ പകർപ്പ് ആവശ്യപ്പെട്ട് പൊലീസ്

കഴിഞ്ഞ ആഴ്ച സ്ഥലത്തെ അഭിഭാഷകനായ സുധീർ കുമാർ ഓജയും ഇതേ കോടതിയിൽ പരാതി നൽകിയിരുന്നു. ബോളിവുഡ് താരങ്ങളായ സൽമാൻ ഖാൻ, യഷ്‌രാജ് ഫിലിംസ് ചെയർമാൻ ആദിത്യ ചോപ്ര, സംവിധായകരായ കരൺ ജോഹർ, സഞ്ജയ് ലീല ബൻസാലി, നിർമ്മാതാക്കളായ സാജിദ് നാദിയവാല, ഏക്ത കപൂർ തുടങ്ങി എട്ട് പേർക്കെതിരെയായിരുന്നു പരാതി. മരണത്തിൽ ഇവരാണ് ഉത്തരവാദികളെന്നും ഇവർ സുശാന്തിൻ്റെ കരിയർ തകർത്തു എന്നുമായിരുന്നു ആരോപണം. സുശാന്തിന്റെ സിനിമകൾ റിലീസ് ചെയ്യുന്നത് തടസപ്പെടുത്തിയത് ഈ എട്ട് പേരാണ്. സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന ഒരു ചടങ്ങുകൾക്കും സുശാന്തിനെ വിളിച്ചിരുന്നില്ലെന്നും പരാതിയിൽ ആരോപിക്കുന്നു.

Read Also: സുശാന്തിന്റെ മരണം; സൽമാൻ ഖാൻ ഉൾപ്പെടെ എട്ട് പേർക്കെതിരെ കോടതിയിൽ ക്രിമിനൽ പരാതി

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സുശാന്ത് സിംഗ് രജ്പുതിനെ ബാന്ദ്രയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സുശാന്തിന്റെ ജോലിക്കാരൻ സംഭവം പൊലീസിൽ അറിയിക്കുകയായിരുന്നു. സുശാന്ത് വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്നും ഇത് ആത്മഹത്യയിലേക്ക് നയിക്കുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. എന്നാൽ സുശാന്തിന്റേത് കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബാംഗങ്ങൾ രംഗത്തെത്തി. സുശാന്തിന്റെ മരണത്തിൽ വിശദമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്.

Story Highlights: Sushant Singh Rajput death: Case filed against Rhea Chakraborty

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top