ഉത്തർപ്രദേശിൽ സർക്കാർ അഭയകേന്ദ്രത്തിലെ 57 പെൺകുട്ടികൾക്ക് കൊവിഡ്; അഞ്ച് പേർ ഗർഭിണികൾ

ഉത്തർപ്രദേശിലെ കാൺപൂരിൽ സർക്കാർ അഭയകേന്ദ്രത്തിലെ 57 പെൺകുട്ടികൾക്ക് കൊവിഡ്. അഞ്ച് ഗർഭിണികൾ അടക്കമുള്ളവർക്കാണ് രോഗം പിടിപ്പെട്ടത്.
രണ്ട് ദിവസം മുൻപ് കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ച പെൺകുട്ടിയുടെ സ്രവ സാംപിൾ പരിശോധിച്ചപ്പോഴാണ് അഭയകേന്ദ്രത്തിലെ ആദ്യ കൊവിഡ് കേസ് സ്ഥിരീകരിച്ചത്. തുടർന്ന് മറ്റ് അന്തേവാസികളെ കൂടി കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കി. രോഗം സ്ഥിരീകരിച്ച 57 പെൺകുട്ടികളിൽ അഞ്ച് പേർ ഗർഭിണികളാണ്. എച്ച്.ഐ.വി ബാധിതയായ പെൺകുട്ടിക്കും രോഗം പിടിപ്പെട്ടു. പീഡന കേസിൽ ഇരകളായ പെൺകുട്ടികൾക്ക് അടക്കമാണ് രോഗം സ്ഥിരീകരിച്ചത്. അഭയകേന്ദ്രത്തിൽ ഗർഭിണികളായ ഏഴ് പേരുണ്ട്. ഇവരിൽ അഞ്ച് പേർക്കാണ് രോഗം പിടിപ്പെട്ടതെന്നും ആശുപത്രിയിലേക്ക് മാറ്റിയെന്നും കാൺപൂർ കമ്മീഷണർ അറിയിച്ചു. അഭയകേന്ദ്രത്തിൽ എത്തിക്കുമ്പോൾ തന്നെ ഇവർ ഗർഭിണികൾ ആയിരുന്നുവെന്നും വ്യക്തമാക്കി.
read also: കൊച്ചി നായരമ്പലം സ്വദേശിക്ക് കൊവിഡ് : നായരമ്പലത്ത് ജാഗ്രതാ നിർദേശം
മറ്റ് പെൺകുട്ടികളെ നിരീക്ഷണത്തിലേക്ക് മാറ്റി. ഇതിനിടെയാണ്, സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി അന്വേഷണം ആവശ്യപ്പെട്ടത്. അഭയകേന്ദ്രത്തിലെ സാഹചര്യം അടക്കം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.
Story highlights- coronavirus, uttarpradesh, shelter home
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here