എറണാകുളം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 14 പേര്‍ക്ക്

എറണാകുളം ജില്ലയില്‍ ഇന്ന് 14 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജൂണ്‍ 18 ന് പൂനെ -കൊച്ചി വിമാനത്തിലെത്തിയ 27 വയസുള്ള ചെങ്ങമനാട് സ്വദേശിനി, ജൂണ്‍ 16 ന് ചെന്നൈയില്‍ നിന്ന് റോഡ് മാര്‍ഗം കൊച്ചിയിലെത്തിയ 23 വയസുള്ള കാക്കനാട് സ്വദേശി, ജൂണ്‍ ഒന്നിന് മോസ്‌കോ -കണ്ണൂര്‍ വിമാനത്തിലെത്തിയ 34 വയസുള്ള വരാപ്പുഴ സ്വദേശി, ജൂണ്‍ 16 ലെ കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ 53 വയസുള്ള കോടനാട് സ്വദേശി , ജൂണ്‍ 12 ലെ കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ 33 വയസുള്ള ഞാറക്കല്‍ സ്വദേശി, ജൂണ്‍ 20 ലെ മസ്‌കറ്റ്-കൊച്ചി വിമാനത്തിലെത്തിയ 44 വയസുള്ള പിണ്ടിമന സ്വദേശി, ജൂണ്‍ 12 ലെ ഖത്തര്‍-കൊച്ചി വിമാനത്തിലെത്തിയ 33 വയസുള്ള അശമന്നൂര്‍ സ്വദേശി, അതേ വിമാനത്തിലെത്തിയ 30 വയസുള്ള അശമന്നൂര്‍ സ്വദേശിനി, ജൂണ്‍ 12 ന് ട്രെയിനില്‍ മഹാരാഷ്ട്രയില്‍ നിന്നും കൊച്ചിയിലെത്തിയ 19 വയസുള്ള ഇലഞ്ഞി സ്വദേശിനി, ജൂണ്‍ 11 ന് ഡല്‍ഹിയില്‍ നിന്നും ട്രെയിനില്‍ കൊച്ചിയിലെത്തിയ 31 വയസുള്ള തട്ടേക്കാട് സ്വദേശിനി, ഇവരുടെ ഒന്നും ഏഴും വയസുള്ള കുട്ടികള്‍, ഇതേ ട്രെയിനില്‍ എത്തിയ 49 വയസുള്ള തട്ടേക്കാട് സ്വദേശിനി, ജൂണ്‍ 11 ന് കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ 49 വയസുള്ള മുളവുകാട് സ്വദേശി എന്നിവര്‍ക്ക് ഇന്ന് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്.
Read More: സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 88 പേര്‍ രോഗമുക്തരായി
ജില്ലയില്‍ ഇന്ന് ഒന്‍പത് പേര്‍ രോഗമുക്തി നേടി. ജൂണ്‍ നാലിന് രോഗം സ്ഥിരീകരിച്ച 41 വയസുള്ള മഹാരാഷ്ട്ര സ്വദേശി, ജൂണ്‍ എട്ടിന് രോഗം സ്ഥിരീകരിച്ച 27 വയസുള്ള തുറവൂര്‍ സ്വദേശി, ജൂണ്‍ 12 ന് രോഗം സ്ഥിരീകരിച്ച 33 വയസുള്ള കൂത്താട്ടുകുളം സ്വദേശി, ജൂണ്‍ 13 ന് രോഗം സ്ഥിരീകരിച്ച 30 വയസുള്ള മഹാരാഷ്ട്ര സ്വദേശിനി, ജൂണ്‍ 15 ന് രോഗം സ്ഥിരീകരിച്ച 25 വയസുള്ള കടവൂര്‍ സ്വദേശി, ജൂണ്‍ 14 ന് രോഗം സ്ഥിരീകരിച്ച 57 വയസുള്ള പുത്തന്‍വേലിക്കര സ്വദേശി, ജൂണ്‍ 15 നു രോഗം സ്ഥിരീകരിച്ച 27 വയസുള്ള പുത്തന്‍വേലിക്കര സ്വദേശി, ജൂണ്‍ 16 ന് രോഗം സ്ഥിരീകരിച്ച 34 വയസുള്ള തൃക്കാക്കര സ്വദേശിനി, മെയ് 31 ന് രോഗം സ്ഥിരീകരിച്ച 46 വയസുള്ള കോതമംഗലം സ്വദേശി എന്നിവരാണ് രോഗമുക്തരായത്.
ന്ന് 1102 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1278 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 12687 ആണ്. ഇതില്‍ 10503 പേര്‍ വീടുകളിലും, 416 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 1768 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
Story Highlights: covid confirmed 14 people in Ernakulam district
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here