‘വാരിയം കുന്നൻ’; പൃഥ്വിരാജിനെതിരെ സൈബർ ആക്രമണം

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം പറയുന്ന സിനിമ അണിയറയിൽ ഒരുങ്ങുകയാണ്. ആഷിഖ് അബുവിൻ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന സിനിമയിൽ പൃഥ്വിരാജ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘വാരിയംകുന്നൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ അനൗൺസ്മെൻ്റ് ആഷിഖ് അബുവും പൃഥ്വിരാജും ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർ സമൂഹമധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതിനു ശേഷം കടുത്ത സൈബർ ആക്രമണമാണ് പൃഥ്വിരാജ് നേരിടുന്നത്. സിനിമയെപ്പറ്റിയുള്ള അനൗൺസ്മൻ്റ് പങ്കുവച്ച പൃഥ്വിരാജിൻ്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ആക്രമണം നടക്കുന്നത്.
‘സുകുമാരൻ എന്ന മഹാനായ നടൻ്റെ മകനാണോ താങ്കൾ?’ എന്നാണ് ചിലരുടെ ചോദ്യം. ‘നാളെ ചിലപ്പോൾ മുംബൈ ഭീകരാക്രമണം നടത്തിയ നടത്തിയ കസബിനെ നായകനാക്കി വരെ സിനിമയെടുക്കും’ എന്ന് മറ്റൊരു കമൻ്റ്. ആഷിഖ് അബുവും പൃഥ്വിരാജും കൂടി ചരിത്രത്തെ വളച്ചൊടിക്കുകയാണെന്നും കമൻ്റുകൾ നിറയുന്നുണ്ട്.
Read Also: ആഷിഖ് അബുവിന്റെ സംവിധാനത്തിൽ ‘വാരിയംകുന്നൻ’ ചരിത്ര കഥാപാത്രമാകാൻ പൃഥ്വിരാജ്
‘ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിൽ (2021) ചിത്രീകരണം ആരംഭിക്കുന്നു.;- ഇങ്ങനെയായിരുന്നു പൃഥ്വിയുടെ കുറിപ്പ്.
ആഷിഖ് അബുവും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് വാരിയംകുന്നൻ. സിക്കന്ദറും മൊയ്ദീനുമാണ് സിനിമ നിർമിക്കുന്നത്. ഹർഷദ്, റമീസ് എന്നിവരാണ് തിരക്കഥ ഒരുക്കുന്നത്. ഷൈജു ഖാലിദ് ആണ് സിനിമാട്ടോഗ്രാഫി. എഡിറ്റ് സൈജു ശ്രീധരൻ. സഹ സംവിധായകനായി മുഹ്സിൻ പരാരി. സമീറ സനീഷ് ആണ് കോസ്റ്റ്യൂം.
Story Highlights: cyber attack against prithviraj
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here