ഇന്ധന വിലയിൽ തുടർച്ചയായി പതിനാറാം ദിവസവും വർധന

ഇന്ധന വിലയിൽ തുടർച്ചയായി പതിനാറാം ദിവസവും വർധന. പെട്രോളിന് 33 പൈസയും ഡീസലിന് 55 പൈസയുമാണ് വർധിച്ചത്. ഇതോടെ പെട്രോൾ വില ലിറ്ററിന് കൊച്ചിയിൽ 79 രൂപ 72പൈസയും ഡീസലിന് 74രൂപ 66 പൈസുമായി.
16 ദിവസത്തിനിടെ പെട്രോളിന് 8 രൂപ 36 പൈസയാണ് വർധിച്ചിരിക്കുന്നത്. ഡീസലിന് 8 രൂപ 91 പൈസയും കൂടിയിട്ടുണ്ട്. കഴിഞ്ഞ നിരവധി ദിവസമായി 60 പൈസയിൽ താഴെ വീതം എണ്ണ കമ്പനികൾ ഇന്ധന വില കൂട്ടുകയാണ്. ഇന്ധന വില വർധനവ് സാധാരണകാരന് താങ്ങാവുന്നതിലും അപ്പുറമായി കഴിഞ്ഞിരിക്കുകയാണ്.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ചതാണ് ഇന്ധന വില വർധനയ്ക്ക് കാരണം. എണ്ണ ഉത്പാദനം കുറയ്ക്കാൻ ഒപെക് രാജ്യങ്ങളും റഷ്യയും ഉൾപ്പെടുന്ന ഒപെക് പ്ലസ് കൂട്ടായ്മ തീരുമാനിച്ചതാണ് നിരക്ക് വർധനവിന് ഇടയാക്കിയത്.
Story Highlights- Fuel Price
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here