Advertisement

ഉറവിടം വ്യക്തമല്ലാത്ത രോഗികൾ വർധിക്കുന്നു; തലസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

June 22, 2020
2 minutes Read

ഉറവിടം വ്യക്തമല്ലാത്ത രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ തലസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.ജില്ലയിൽ സമൂഹ വ്യാപന ഘട്ടമില്ല. എന്നാൽ, ഉറവിടം ഇല്ലാത്ത കേസുകൾ ഉണ്ടാകുന്നതിൽ ആശങ്കയുണ്ടെന്നും മന്ത്രി പറഞ്ഞു. സമരങ്ങളിൽ പത്തിൽ കൂടുതൽ പേരെ അനുവദിക്കില്ല. സർക്കാർ പരിപാടികളിൽ 20ൽ താഴെ ആളുകൾ മാത്രം. ആശുപത്രികളിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി.മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന എംഎൽഎമാരുടെ യോഗത്തിലാണ് തീരുമാനം.

തിരുവനന്തപുരത്ത്ഉറവിടം വ്യക്തമല്ലാത്ത രോഗികളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിലാണ് പ്രതിരോധ നടപടികൾ ചർച്ച ചെയ്യുന്നതിനായി എംഎൽഎമാരുടെ യോഗം ചേർന്നത്. തലസ്ഥാനത്ത് നിലവിലെ ഇളവുകൾക്കുള്ളിൽ നിന്ന് കൊണ്ട് തന്നെ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തും. സെക്രട്ടറിയേറ്റിന് മുന്നിലെസമരങ്ങളിലടക്കം പത്ത് പേരിൽ കൂടാൻ അനുവദിക്കില്ല. സർക്കാർ പരിപാടികളിൽ 20ൽ താഴെ ആളുകൾക്കായിരിക്കും അനുമതി. ജില്ലാ അതിർത്തികളിൽ നിരീക്ഷണം കൂടുതൽ കർശനമാക്കും. ചന്തകൾ, തീരപ്രദേശങ്ങൾ, കടകൾ എന്നിവിടങ്ങളിലും പരിശോധനയും നിയന്ത്രണവും കർശനമാക്കും.

കൊവിഡ് മാനദണ്ഡം ലംഘിക്കുന്ന കടകൾ അടപ്പിക്കും. വിവാഹം, മരണാനന്തര ചടങ്ങുകളിൽ യഥാക്രമം 50, 20 ആളുകൾ മാത്രം. ഇത്തരം ചടങ്ങുകളിൽ നിന്ന് എം.എൽ.എമാർ വിട്ടു നിൽക്കും. ഓട്ടോ ടാക്‌സി യാത്രക്കാർ വാഹന ഡ്രൈവറുടെ പേരും വാഹനനമ്പറും കുറിച്ചു വെക്കണം. സർക്കാർ സ്വകാര്യ ആശുപത്രികളിൽ സന്ദർശകർക്ക് പ്രവേശനമില്ല.വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർ നിയമങ്ങൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കും. പഞ്ചായത്ത് തലത്തിൽ നിരീക്ഷണ കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Story highlight: Increasing number of patients whose source is unclear; Kadakampally Surendran says restrictions will be tightened in capital

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top