ഭീകരാക്രമണ സാധ്യത: ഡൽഹിയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

ഡൽഹിയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ദിവസങ്ങൾക്കുള്ളിൽ രാജ്യതലസ്ഥാനത്ത് ഭീകരാക്രമണം നടത്താൻ ലക്ഷ്യമിട്ട് എതാനും ഭീകരൻ എത്തിയിട്ടുള്ളതായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സുരക്ഷ ഏജൻസികൾ പങ്കുവയ്ക്കുന്ന വിവരം അനുസരിച്ച് നാലോ അഞ്ചോ ഭീകരവാദികൾ ട്രക്കിൽ ഡൽഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഭീകരവാദികളിൽ ചിലർ ജമ്മു കശമീരിൽ നിന്നുളളവരാണ്. അവർ ഇതിനോടകം തന്നെ നഗരത്തിനുള്ളിൽ കടന്നുവെന്നും ബാക്കിയുള്ളവർ നഗരത്തിനുള്ളിൽ കടക്കാനുള്ള ശ്രമത്തിലാണെന്നുമാണ് റിപ്പോർട്ട്.
നഗരത്തിൽ ആക്രമണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഭീകരവാദികൾ എത്തുന്നത്. റോഡ് മാർഗം കാർ,ബസ്,ടാക്‌സി തുടങ്ങിയവയിലാകും ഇവർ ഡൽഹിയിലേക്ക് കടക്കുകയെന്നാണ് സൂചന. കശ്മീർ രജിസ്‌ട്രേഷനുള്ള കാറുകളിൽ പരിശോധനയും നടത്തും. ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്‌റ്റേഷനുകളിലും അറിയിപ്പ് നൽകിയിട്ടുണ്ട്.
Story Highlights- red alert delhi north india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here