Advertisement

നിയന്ത്രണ മേഖലകളില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുന്നവര്‍ക്ക് പ്രത്യേക ചികിത്സാ കേന്ദ്രം

June 22, 2020
1 minute Read
trivandrum medical college

ഹോട്ട് സ്പോട്ടുകള്‍, കണ്ടെയ്ന്‍മെന്റ് സോണുകള്‍ തുടങ്ങിയ നിയന്ത്രണ മേഖലകളില്‍ നിന്നും തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് പ്രത്യേക ചികിത്സാ കേന്ദ്രം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. മെഡിക്കല്‍ കോളജ് പ്രവേശന കവാടത്തിന് സമീപമുള്ള പുതിയ അത്യാഹിത വിഭാഗത്തിലാണ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക ചികിത്സാ കേന്ദ്രം അടിയന്തരമായി സജ്ജീകരിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി പുതിയ ചികിത്സാ സംവിധാനത്തിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു.

രോഗികള്‍ക്ക് കൊവിഡ് ഭീതിയില്ലാതെ ചികിത്സ ലഭ്യമാക്കാനും ജീവനക്കാര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുമാണ് പ്രത്യേക ചികിത്സാകേന്ദ്രം സജ്ജമാക്കിയത്. പുതിയ സംവിധാനം വഴി കൊവിഡ് രോഗികളും മറ്റു രോഗികളും തമ്മിലുള്ള സമ്പര്‍ക്കം ഒഴിവാക്കാനും കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്താനാകും.

ട്രയേജ് മുതല്‍ ഓപ്പറേഷന്‍ തിയറ്റര്‍വരെയുള്ള വിപുലമായ സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ട്രീറ്റ്മെന്റ് ഏരിയ, പ്രൊസീജിയര്‍ റൂം, വാര്‍ഡ്, ഐസിയു, സ്രവ പരിശോധനാ കേന്ദ്രം, പ്രത്യേക എക്സ്റേ സംവിധാനം, ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവ പ്രത്യേകമായി ഇവിടെ തയാറാക്കിയിട്ടുണ്ട്. സ്രവം എടുക്കുന്നതിനായി വിസ്‌ക് സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.

Story Highlights: trivandrum medical college Special Treatment Center

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top