കണ്ണൂരില്‍ പത്തു വയസുകാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ചു

Two died electric shock in kannur

കണ്ണൂര്‍ അഴിയൂരില്‍ പത്തു വയസുകാരന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ ഷോക്കേറ്റ് മരിച്ചു. അഴിയൂര്‍ ബോര്‍ഡ് സ്‌കൂളിന് സമീപത്ത് താമസിക്കുന്ന ഇര്‍ഫാന്‍ (30), സഹല്‍ (10 ) എന്നിവരാണ് മരിച്ചത്.

പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റു ഷഹല്‍ പിടയുന്നത് കണ്ട് രക്ഷപെടുത്താന്‍ എത്തിയ ഇര്‍ഫാനും ഷോക്കേല്‍ക്കുകയായിരുന്നു. മൃതദേഹങ്ങള്‍ ഇപ്പോള്‍ മാഹിയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

 

Story Highlights: Two died electric shock in kannur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top