Advertisement

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്ര സിനിമയുമായി പി ടി കുഞ്ഞുമുഹമ്മദ്

June 22, 2020
2 minutes Read
pt kunjumuhammad

പി ടി കുഞ്ഞുമുഹമ്മദിന്റെ സംവിധാനത്തിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാകുന്നു. സിനിമയിലെ അഭിനേതാക്കളെയും മറ്റ് സാങ്കേതിക പ്രവർത്തകരെയും തീരുമാനിച്ചുവെന്നാണ് വിവരം. സിനിമയുടെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. സിനിമയ്ക്ക് പേരിട്ടിരിക്കുന്നത് ‘ഷഹീദ് വാരിയംകുന്നൻ’ എന്നാണ്.

‘തന്നെ വെടി വയ്ക്കുമ്പോൾ കണ്ണ് മൂടരുതെന്നും കൈകൾ പിന്നിലേക്ക് കെട്ടരുതെന്നും, മാറിലേക്ക് തന്നെ നിറയൊഴിക്കണമെന്നും അല്ലെങ്കിൽ ഭാവി ചരിത്രകാരന്മാർ തന്നെ ഭീരുവായി ചിത്രീകരിക്കുമെന്നും പ്രഖ്യാപിച്ച ഊർജസ്വലനായ സ്വാതന്ത്ര സമര പോരാളിയുടെ ചരിത്രം സിനിമയാകുന്നു’ എന്നാണ് ചിത്രത്തിന് പരസ്യവാചകമായി നൽകിയിരിക്കുന്നത്.

Read Also: ഡബ്ല്യുഡബ്ല്യുഇ ഇതിഹാസം അണ്ടർടേക്കർ വിരമിച്ചു

പിടി കുഞ്ഞുമുഹമ്മദ് നേരത്തെയും നിരവധി ശ്രദ്ധേയമായ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ‘വിശ്വാസപൂർവം മൻസൂർ’ ആണ് അവസാനമിറങ്ങിയ ചിത്രം. 2017ൽ ആണിത് പുറത്തിറങ്ങിയത്. മഗ്രിബ്, ഗർഷോം, പരദേശി, വീരപുത്രൻ എന്നീ ചിത്രങ്ങളും ഇദ്ദേഹം സംവിധാനം ചെയ്തിരുന്നു.

അതേസമയം പൃഥ്വിരാജിനെ നായകനാക്കി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ആഷിഖ് അബുവും സിനിമയാക്കുന്നുണ്ട്. ആഷിഖ് അബുവും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിലായിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയെന്ന് ആഷിഖ് അബു ഫേസ്ബുക്കിൽ കുറിച്ചു. സിക്കന്ദറും മൊയ്ദീനുമാണ് സിനിമ നിർമിക്കുന്നത്. ഹർഷദ്, റമീസ് എന്നിവരാണ് തിരക്കഥ ഒരുക്കുന്നത്.

 

variyamkunnath kunjahammad haji, shaheed variyamkunnan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top