അകക്കണ്ണിന്റെ വെളിച്ചത്തിൽ ഉയരുന്ന അനന്യയുടെ മനോഹര ശബ്ദം ഇനി സിനിമയിലും

blind singer ananya

കൂട്ടുകാർക്കൊപ്പം സ്‌കൂളിലെ ബെഞ്ചിലിരുന്ന് പാട്ടുപാടി സമൂഹ മാധ്യമങ്ങളിലെ താരമായ അനന്യ എന്ന കൊച്ചു ഗായികയുടെ ശബ്ദം ഇനി സിനിമയിലും.ജയസൂര്യ നായകനാവുന്ന വെള്ളം എന്ന സിനിമയിലൂടെയാണ് അനന്യ പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്.അകക്കണ്ണിന്റെ വെളിച്ചത്തിൽ വരികൾ മനഃപാഠമാക്കിയാണ് ഈ അഞ്ചാം ക്ലാസുകാരിയുടെ ആലാപനം.

Read Also: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് ഒരേസമയം നാല് സിനിമകൾ

ഉൾക്കണ്ണിന്റെ കരുത്തിലാണ് അനന്യയുടെ പാട്ട്. സമൂഹമാധ്യമങ്ങളിലൂടെ മലയാളി ഏറ്റെടുത്ത ഈ കൊച്ചു മിടുക്കിയുടെ പുതിയ ഗാനം സിനിമയിലാണ്.ക്യാപ്റ്റൻ എന്ന ചിത്രത്തിന് ശേഷം പ്രജേഷ് സെൻ ജയസൂര്യയെ നായകനാക്കി സംവിധാനം ചെയ്യുന്ന വെള്ളം എന്ന ചിത്രത്തിലൂടെയാണ് അനന്യയുടെ മനോഹരമായ ശബ്ദം വെള്ളിത്തിരയിലെത്തുന്നത്.നടി മഞ്ജു വാര്യരാണ് തന്റെ ഫേസ് ബുക്ക് പേജിലൂടെ ഗാനം റിലീസ് ചെയ്തത്.

നിധീഷ് നടേരിയുടെ വരികൾക്ക് സംഗീതം നൽകിയത്ബിജിപാലാണ്. പിന്നണി ഗായികയായതിന്റെ സന്തോഷത്തിലാണ് അനന്യ. അനന്യയുടെ ഗാനം ആസ്വാദകർ ഏറ്റെടുത്ത് കഴിഞ്ഞു. മാസങ്ങൾക്ക് മുൻപ് ക്ലാസിലെ കൂട്ടുകാർക്കിടയിലിരുന്ന് പാടിയ പാട്ടാണ് അനന്യയെ താരമാക്കിയത്. കണ്ണൂർ വാരം കല്ലേൻ വീട്ടിൽ പുഷ്പൻ-പ്രജിത ദമ്പതികളുടെ മകളാണ് പത്ത് വയസുകാരിയായ അനന്യ.

ananya blind girl singing in cinema, jayasurya, prajesh sen

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top