വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് ഒരേസമയം നാല് സിനിമകൾ

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് അണിയറയിൽ ഒരേസമയം ഒരുങ്ങുന്നത് നാല് സിനിമകൾ. ആഷിഖ് അബു പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന വാരിയംകുന്നന് പിറകെ സിനിമ പ്രഖ്യാപിച്ചത് പി ടി കുഞ്ഞുമുഹമ്മദാണ്. ‘ഷഹീദ് വാരിയംകുന്നൻ’ എന്നാണ് സിനിമയുടെ പേരെന്നാണ് വിവരം. കൂടാതെ നാടക കഥാകൃത്തായയ ഇബ്രാഹിം വേങ്ങരയാണ് സിനിമ പ്രഖ്യാപിച്ചത്. കൂടാതെ സംവിധായകൻ അലി അക്ബറും സിനിമ പ്രഖ്യാപിച്ചു.
മലബാൽ ലഹളയിലെ പ്രമുഖനായിരുന്ന വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്രം നാല് സംവിധായകരാണ് പറയാനൊരുങ്ങുന്നത്. ആഷിഖ് അബുവിന്റെ പ്രഖ്യാപനത്തിന് പിറകെയാണ് സ്വപ്‌ന പ്രോജക്ടുമായി പിടി കുഞ്ഞുമുഹമ്മദ് എത്തിയത്. മൂന്ന് വർഷം മുൻപ് താനും വൺലൈനും തിരക്കഥയും തയാറാക്കിയെന്ന് നാടകകഥാകൃത്തായ ഇബ്രാഹിം വേങ്ങര അവകാശപ്പെട്ടു. പിന്നീട് അലി അക്ബർ 1921ന്റെ യഥാർത്ഥ മുഖം 2021ൽ ജനം കാണുമെന്ന് വ്യക്തമാക്കി.
Read Also: സിനിമയെ ആർക്കാണ് പേടി?; വാരിയംകുന്നനെ പിന്തുണച്ച് മിഥുൻ മാനുവൽ തോമസ്
അതേസമയം ആഷിഖ് അബുവിന്റെ സിനിമയിൽ അഭിനയിക്കുമെന്ന് പ്രഖ്യാപിച്ച പൃഥ്വിരാജിനെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നുവരുന്നത്. അദ്ദേഹത്തെ കുടുംബത്തെക്കൂടി വലിച്ചിഴച്ചുള്ള സൈബർ ആക്രമണമാണ് അരങ്ങേറുന്നത്. എന്നാൽ സൈബർ ആക്രമണം തന്നെയോ പൃഥ്വിരാജിനെയോ റിമയെയോ ബാധിക്കില്ലെന്നും ഒന്നിലധികം സിനിമ വരുന്നത് നല്ലതാണെന്നും ആഷിഖ് അബു ഒരു പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കി.
variyamkunnath kunjahammad haji, ashique abu, pt kunjumuhammad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here