Advertisement

സിനിമയെ ആർക്കാണ് പേടി?; വാരിയംകുന്നനെ പിന്തുണച്ച് മിഥുൻ മാനുവൽ തോമസ്

June 23, 2020
Google News 2 minutes Read

പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ആഷിഖ് അബു പ്രഖ്യാപിച്ച ‘വാരിയംകുന്നൻ’ എന്ന ചിത്രത്തിനെതിരെ ഉയർന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച് സംവിധായകൻ മിഥുൻ മാനുവൽ തോമസ്. സിനിമയെ ആർക്കാണ് പേടിയെന്ന് മിഥുൻ ചോദിച്ചു. സിനിമ പുറത്തിറങ്ങിയ ശേഷം പ്രതികരിക്കുന്നതാകും ഉചിതമെന്നും മിഥുൻ ഫേസ്ബുക്കിൽ കുറിച്ചു.

ഇന്നലെ ഫേസ്ബുക്കിലൂടെയാണ് വാരിയംകുന്നന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ആഷിഖ് അബുവും പൃഥ്വിരാജും ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർ ഇക്കാര്യം ഫേസ്ബുക്കിൽ പങ്കുവച്ചു. ഇതിന് പിന്നാലെ പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കടുത്ത വിമർശനം ഉയർന്നു. സുകുമാരൻ എന്ന മഹാനായ നടന്റെ മകനാണോ താങ്കൾ എന്നതടക്കം ചോദ്യങ്ങൾ ഉയർന്നു. ആഷിഖ് അബുവും പൃഥ്വിരാജും കൂടി ചരിത്രത്തെ വളച്ചൊടിക്കുകയാണെന്നും കമന്റുകൾ നിറഞ്ഞു.

read also: ‘വാരിയം കുന്നൻ’; പൃഥ്വിരാജിനെതിരെ സൈബർ ആക്രമണം

പൃഥ്വിരാജും ആഷിഖ് അബുവും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് വാരിയംകുന്നൻ. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രമാണ് സിനിമ പറയുന്നത്. മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിലായിരിക്കും സിനിമയുടെ ചിത്രീകരണമെന്ന ആഷിഖ് അബു പറഞ്ഞിരുന്നു. സിക്കന്ദറും മൊയ്ദീനും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ഹർഷദും റമീസും ചേർന്നാണ്. മുഹ്‌സിൻ പരാരിയുംട ചിത്രത്തിന്റെ ഒരു ഭാഗമായുണ്ട്.

story highlights- variyamkunnan, prithviraj, ashique abu, cyber attack, midhun manuel thomas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here