Advertisement

വൻനഗരങ്ങൾക്ക് പുറമേ ഗ്രാമങ്ങളിലും പിടിമുറുക്കി കൊവിഡ്

June 23, 2020
Google News 1 minute Read

രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നതിനിടെ, വൻനഗരങ്ങൾക്ക് പുറമേ ഗ്രാമങ്ങളിലും രോഗം പിടിമുറുക്കുന്നുവെന്ന് റിപ്പോർട്ടുകൾ. 98 ഗ്രാമങ്ങൾ രോഗത്തിന്റെ പിടിയിലായെന്ന് നീതി ആയോഗിന്റെ പഠനത്തിൽ കണ്ടെത്തി. കുടിയേറ്റ തൊഴിലാളികളുടെ മടക്കമാണ് രോഗവ്യാപനത്തിന് കാരണം.

കൊവിഡ് രൂക്ഷമായ മുംബൈ അടക്കം മഹാനഗരങ്ങളിൽ നിന്ന് മടങ്ങിയ കുടിയേറ്റ തൊഴിലാളികളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് രോഗം പകർന്നുവെന്നാണ് വിലയിരുത്തൽ. രാജസ്ഥാനിലെ 33 ഗ്രാമങ്ങളിൽ കൊവിഡ് വ്യാപിച്ചു. ബീഹാർ, ഉത്തർപ്രദേശ്, അസം, ഒഡിഷ, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലും രോഗം പടർന്നു. 2250ൽ പരം രോഗികൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.

read also: വീണ്ടും പ്രകോപനവുമായി നേപ്പാൾ; ബിഹാറിൽ അണക്കെട്ടിന്റെ നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞു

ഡൽഹിയിൽ 24 മണിക്കൂറിനിടെ 58 മരണവും 2909 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 62655ഉം മരണം 2233ഉം ആയി. തമിഴ്‌നാട്ടിൽ 2710 പുതിയ പോസിറ്റീവ് കേസുകളും 37 മരണവും റിപ്പോർട്ട് ചെയ്തു. ആകെ കൊവിഡ് ബാധിതർ 62087 ആണ്. ആകെ മരണം 794 ആയി. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്ക് കൊവിഡ് നെഗറ്റീവ് ആണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. തെലങ്കാനയിൽ 872 പേർ കൂടി രോഗികളായി. രാജസ്ഥാനിൽ കോൺഗ്രസ് എം.എൽ.എയുടെ കുടുംബത്തിലെ 18 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

അതേസമയം, ഉത്തർപ്രദേശിലെ കാൺപൂരിൽ സർക്കാർ അഭയകേന്ദ്രത്തിലെ 57 പെൺകുട്ടികൾക്ക് കൊവിഡ് പിടിപ്പെട്ടത് സംബന്ധിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഉത്തർപ്രദേശ് സർക്കാരിന്റെയും പൊലീസ് മേധാവിയുടെയും വിശദീകരണം ആവശ്യപ്പെട്ടു.

story highlights- coronavirus, covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here