ഡൽഹിയിലെ പാക്ക് സ്ഥാനപതി കാര്യാലയത്തിനെതിരെ കർശന നടപടിയുമായി ഇന്ത്യ

ഡൽഹിയിലെ പാക്ക് സ്ഥാനപതി കാര്യാലയത്തിനെതിരെ കർശന നടപടിയുമായി ഇന്ത്യ. സ്ഥാനപതി കാര്യാലയത്തിലെ അംഗബലം പകുതി ആക്കി കുറയ്ക്കാൻ ഇന്ത്യ നിർദ്ധേശിച്ചു. ഇന്ത്യാ വിരുദ്ധ ചാരവൃത്തികളുടെ കേന്ദ്രമായി പാക്ക് സ്ഥാനപതി കാര്യാലയം മാറുന്നു എന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി.
ഡൽഹിയിലെ പാകിസ്താൻ സ്ഥാനപതി കാര്യാലയം ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമാണെന്ന വിമർശനം വർഷങ്ങളായി ഉയരുന്നുണ്ട്. ഇന്ത്യാ വിരുദ്ധ വിഘടന വാദസംഘടനകളുടെ നേതാക്കളെ അടക്കം സ്ഥാനപതി കാര്യാലയത്തിലേക്ക് ക്ഷണിയ്ക്കപ്പെട്ടതും അവർക്ക് സാമ്പത്തിക സഹായം നൽകിയതും അന്വേഷണ എജൻസികൾ കണ്ടെത്തിയിരുന്നു.
Read Also: പാക് ആക്രമണത്തിൽ ഇന്ത്യൻ സൈനികന് വീരമൃത്യു
ഇതിനെല്ലാം പിന്നാലെ ആണ് രണ്ടാഴ്ചകൾക്ക് മുന്നിൽ വ്യാജ ഇന്ത്യൻ തിരിച്ചറിയൽ കാർഡുകളുമായി പാക്ക് സ്ഥാനപതി കാര്യാലയത്തിലെ ഉദ്യോഗസ്ഥർ ഡൽഹിയിൽ പിടിയിലായത്. ഇവരെ പിന്നീട് നാടു കടത്തിയിരുന്നു. ഇതിന് അനുബന്ധമായി നടന്ന അന്വേഷണത്തിലാണ് രാജ്യത്തിന് എതിരായ ചാരപ്രപർത്തനങ്ങളുടെ കേന്ദ്രമായി സ്ഥാനപതികാര്യാലയം മാറുന്നു എന്ന് രഹസ്യാന്വേഷണ എജൻസികൾ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പാക്ക് സ്ഥാനപതികാര്യാലയത്തിന് എതിരായ നടപടി.
ആവശ്യത്തിലധികം ജീവനക്കാരെയാണ് പാകിസ്താൻ സ്ഥാനപതി കാര്യാലയത്തിൽ നിയോഗിച്ചിരിയ്ക്കുന്നത്. ഇവരിൽ പലരും ഓഫീസ് പ്രവർത്തികളുടെ ഭാഗമായി ഇന്ത്യയിലാകെ സഞ്ചരിയ്ക്കുകയാണ്. നയതന്ത്ര ഉദ്യോഗസ്ഥർക്കുള്ള അവകാശങ്ങൾ ദുരുപയോഗം ചെയ്താണ് ഇവരുടെ സഞ്ചാരം. സ്ഥാനപതികാര്യാലയത്തിലെ ഉദ്യോഗസ്ഥരുടെ എണ്ണം പകുതി ആയ് കുറയ്ക്കാൻ ഇന്ത്യ നിർദ്ദേശിച്ചു. ബാക്കിയുള്ളവരെ ഉടൻ തന്നെ മടക്കി അയയ്ക്കണം എന്നും ഇന്ത്യ നിർദ്ദേശിച്ചിട്ടുണ്ട്.
Story Highlights: India takes stern action against Pakistani embassy in Delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here