‘ചെട്ടിക്കുളങ്ങര ഭരണിനാളിൽ’; മോഹൻലാലിന്റെ ചുവടുകൾക്ക് സേവാഗിന്റെ യോഗ: വീഡിയോ വൈറൽ

sehwag yoga chettikulangara song

ചെട്ടിക്കുളങ്ങര ഭരണിനാളിൽ എന്ന ഗാനത്തിൻ്റെ പശ്ചാത്തലത്തിൽ യോഗ ചെയ്ത് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്. അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് തൻ്റെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ച വീഡിയോയിലാണ് ഏറെ പ്രശസ്തമായ റീമിക്സ് പാട്ടിനൊത്ത് സേവാഗ് യോഗ ചെയ്യുന്നത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

അൻവർ റഷീദിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ഛോട്ടാ മുംബൈ’ എന്ന മോഹൻലാൽ ചിത്രത്തിലേതാണ് ഈ ഗാനം. എംജി ശ്രീകുമാർ പാടിയ ഈ ഗാനം മലയാളമാണെന്ന മട്ടിൽ ഒട്ടേറെ കമൻ്റുകളാണ് സേവാഗിൻ്റെ ട്വീറ്റിനു മറുപടിയായി ആരാധകർ നൽകുന്നത്. ചിത്രത്തിൽ മോഹൻലാലിൻ്റെ വിളിപ്പേരായ ‘തല’യും കമൻ്റുകളിൽ കാണാം. മോഹൻലാലിൻ്റെ ചിത്രവും താരം യോഗ ചെയ്യുന്ന വീഡിയോയും ചിലർ റിപ്ലേ ആയി പോസ്റ്റ് ചെയ്തിരിക്കുന്നു.


2007ലാണ് ഛോട്ടാമുംബൈ പുറത്തിറങ്ങിയത്. മോഹൻലാൽ നായകനായ ചിത്രത്തിൽ സിദ്ധിക്ക്, കലാഭവൻ മണി, ഭാവന, വിനായകൻ, ജഗതി, ഇന്ദ്രജിത്ത് തുടങ്ങി ഒട്ടേറെ താരങ്ങൾ വേഷമിട്ടിരുന്നു. മുഴുനീള തമാശപ്പടമായ ഛോട്ടാമുംബൈയുടെ ഗാനങ്ങൾ രാഹുൽ രാജാണ് ഒരുക്കിയത്. 101 ദിവസത്തോളം തീയറ്ററിൽ ഓടിയ ചിത്രം മികച്ച വിജയമായിരുന്നു.

Story Highlights: virender sehwag yoga tweet

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top