കൊവിഡ്: തലസ്ഥാനം കടുത്ത നിയന്ത്രണത്തിലേക്ക്

കൊവിഡ് വ്യാപകമാകുന്ന പശ്ചാത്തലത്തിൽ തിരുവനന്തപുരം കടുത്ത നിയന്ത്രണത്തിലേക്ക്. തലസ്ഥാനത്ത് പത്ത് ദിവസം കനത്ത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മേയർ ശ്രീകുമാർ അറിയിച്ചു. മത്സ്യ വിൽപന ശാലകളിൽ നിയന്ത്രണമുണ്ടാകും. ടോക്കൺ സംവിധാനം ഏർപ്പെടുത്തണമെന്ന നിർദേശവും ഉയർന്നു.

read also: പാലക്കാട് എസ്ഡിപിഐ പ്രവർത്തകർ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് മരിച്ചു

പച്ചക്കറി പഴവർഗ കടകൾക്ക് തിങ്കൾ, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിൽ തുറന്നുപ്രവർത്തിക്കാം. ഞായർ, ബുധൻ, വ്യാഴം ദിവസങ്ങളിൽ അടച്ചിടും. മീൻ കടകൾ നടത്തുന്ന കുറച്ചു പേർക്ക് മാത്രം തുറന്ന് പ്രവർത്തിക്കാം. നിലവിൽ മീൻ വിൽക്കുന്നവരിൽ 50 ശതമാനം പേർ മാത്രം എത്തിയാൽ മതിയെന്നും മേയർ നിർദേശിച്ചു.

story highlights- coronavirus, trivandrum

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top