Advertisement

ഓൺലൈൻ പഠന സൗകര്യങ്ങളില്ല; ചോരുന്ന വീട്ടിൽ പഠനം വഴിമുട്ടി ഏഴാം ക്ലാസുകാരി

June 23, 2020
Google News 1 minute Read

ഓൺലൈൻ പഠനസൗകര്യങ്ങളില്ലാതെ പഠിക്കാന്‍ വഴിമുട്ടി നിൽക്കുകയാണ് കോഴിക്കോട് കുന്നത്ത് പാലം സ്വദേശിനി വിസ്മയ. പഠനസൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടുകയാണ് പൊക്കുന്ന് ഗവൺമെന്റ് ഗണപത് യുപി സ്‌ക്കൂളിലെ ഈ ഏഴാം ക്ലാസുകാരി.

ടെലിവിഷനോ മൊബൈൽ ഫോണോ ഒന്നുമില്ലാതെ ഒറ്റമുറിക്കൂരയിൽ കഴിയുകയാണ് ഏഴാം ക്ലാസുകാരിയായ വിസ്മയ. ഓൺലൈൻ ക്ലാസുകൾക്കായി അയൽ വീടുകളെയാണ് ആശ്രയിക്കുന്നത്. സുഹൃത്തുക്കളുടെ വീടുകളിൽ പോയി പഠനക്കുറിപ്പുകൾ തയാറാക്കും. ചോർന്നൊലിക്കുന്ന വീട്ടിൽ പലപ്പോഴും നോട്ടുബുക്കുകൾ മഴയിൽ കുതിർന്നുപോകും.

Read Also: സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ അധ്യാപകർക്ക് ആദ്യ മൂന്ന് വർഷം ദിവസ വേതനം; നാലാം വർഷം തസ്തികയുണ്ടെങ്കിൽ സ്ഥിര നിയമനം: വിദഗ്ധ സമിതി നിര്‍ദേശം

ചെറിയൊരു കൂരയിലാണ് വിസ്മയയും കിടപ്പുരോഗിയായ ഇളയച്ഛനുമടക്കമുള്ള നാലംഗകുടുംബം കഴിയുന്നത്. സർക്കാർ സഹായമായി ലഭിച്ച നാല് ലക്ഷം രൂപ ഉപയോഗിച്ച് നിർമിക്കുന്ന നനയാത്ത വീടെന്ന സ്വപ്നം ഇനിയും പാതിവഴിയിലാണ്. കൂലിപ്പണിക്ക് പോകുന്ന അമ്മ ഷീനയുടെ ഏക വരുമാനം മാത്രമാണ് കുടുംബത്തിന് ആശ്രയം. ചുറ്റുമുള്ളവരുടെ കനിവ് തേടുകയാണ് ഈ കുടുംബം.

student cant afford online learning

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here