സംസ്ഥാനത്ത് ഇന്ന് 152 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 152 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 98 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 46 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്. എട്ട് പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ കണ്ടെത്തിയത്. തുടർച്ചയായി ആറാം ദിനമാണ് കേരളത്തിൽ കൊവിഡ് കേസുകൾ നൂറ് കടക്കുന്നത്. 81 പേർ ഇന്ന് രോഗമുക്തി നേടി.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തി കൊവിഡ് പരിശോധനാ ഫലം പോസിറ്റീവായവരുടെ കണക്ക് –
ഡൽഹി- 15, പശ്ചിമബംഗാൾ-12, മഹാരാഷ്ട്ര, തമിഴ്‌നാട്- 5, കർണാടക-നാല്, ആന്ധ്രപ്രദേശ്- മൂന്ന്, ഗുജറാത്ത്, ഗോവ- ഒന്ന്.
Read Also : പ്രവാസികൾക്കുള്ള മാർഗ നിർദേശം; വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ പാലിക്കേണ്ട നിബന്ധനകൾ
കൊവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്-
പത്തനംതിട്ട -25, കൊല്ലം- 18, കണ്ണൂർ- 17, പാലക്കാട് -16, തൃശൂർ -15, ആലപ്പുഴ -15, മലപ്പുറം -10, എറണാകുളം- എട്ട്, കോട്ടയം- ഏഴ്, ഇടുക്കി, കാസർഗോഡ് – 6, തിരുവനന്തപുരം- 4, കോഴിക്കോട് -3, വയനാട്- 2
രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്
കൊല്ലം, പത്തനംതിട്ട- 1, ആലപ്പുഴ-13, കോട്ടയം-3, ഇടുക്കി -2 കോഴിക്കോട്- 35, എറണാകുളം, തൃശൂർ -4 , പാലക്കാട് -1, മലപ്പുറം 7 , കണ്ണൂർ-10
1691 പേരാണ് നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 1,54,759 പേർ നിരീക്ഷണത്തിലുണ്ട്. 2282 പേർ ആശുപത്രിയിലാണ്. ഇന്ന് മാത്രം 288 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 148827 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 4005 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്.
Story Highlights- 150 confirmed covid, kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here