Advertisement

പ്രവാസികൾക്കുള്ള മാർഗ നിർദേശം; വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ പാലിക്കേണ്ട നിബന്ധനകൾ

June 24, 2020
1 minute Read
expatriate NRI covid guidelines kerala

വിവിധ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കുള്ള പ്രത്യേക മാർഗ നിർദേശങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി. എല്ലാ യാത്രക്കാരും കൊവിഡ് 19 ജാഗ്രതാ സൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കണം. വിമാനത്താവളങ്ങളിൽ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പ്രോട്ടോക്കോൾ അനുസരിച്ചുള്ള സ്‌ക്രീനിംഗിന് വിധേയരാകണം. രോഗലക്ഷണമുള്ളവരെ മാറ്റി നിർത്തുകയും, കൂടുതൽ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യും.

വിദേശത്ത് ടെസ്റ്റിന് വിധേയമാകാത്ത എല്ലാ യത്രക്കാരും അവർക്ക് രോഗലക്ഷണില്ലെങ്കിൽ കൂടി ഇവിടെയെത്തുമ്പോൾ വിമാനത്താവളത്തിൽ റാപ്പിഡ് ആന്റിബോഡി ടെസ്റ്റിന് വിധേയമാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടെസ്റ്റ് പോസിറ്റീവ് ആകുന്നവർ ആർടി-പിസിആർ, ട്രൂ നാറ്റ് ടെസ്റ്റ് എന്നിവയ്ക്ക് വിധോയമാകണം. പരിശോധനാ ഫലം എന്തുതന്നെയാണെങ്കിലും 14 ദിവസത്തേക്ക് നിർബന്ധിത ക്വാറന്റീനിൽ പോകണം.

Read Also : താത്പര്യമുള്ള പ്രവാസികൾക്ക് വരാം, അതിനുള്ള സൗകര്യമുറപ്പാക്കും, നിലപാടിൽ മാറ്റമില്ല : മുഖ്യമന്ത്രി

മറ്റ് നിർദേശങ്ങൾ :

*എല്ലാ രാജ്യങ്ങളിൽ നിന്നുള്ളവരും എൻ95 മാസ്‌ക്, ഫെയ്‌സ് ഷീൽഡ്, കയ്യുറ എന്നിവ ധരിക്കണം

*കൈകൾ അണുവികമുക്താക്കമാണെന്ന് ഉറപ്പ് വരുത്താൻ സാനിറ്റൈസർ ഉറപ്പാക്കണം

*ഖത്തറിൽ നിന്ന് വരുന്നവർ ആ രാജ്യത്തെ എത്രാസ് ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ഉള്ളവരായിരിക്കണം

*യുഎഇിൽ നിന്ന് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് ടെസ്റ്റ് നിർബന്ധമാണ്

*ഒമാൻ, ബെഹ്രിൻ എന്നീ രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തുന്നവർ എൻ95, ഫെയ്‌സ് ഷീൽഡ്, കയുറ എന്നിവ നിർബന്ധമായും ധരിക്കണം

*സൗദിയിൽ നിന്ന് വരുന്നവർ എൻ 95 മാസ്‌ക്, ഫെയ്‌സ് ഷീൽഡ്, കയ്യുറ എന്നിവ മാത്രം ധരിച്ചാൽ പോര, അവർ പിപിഇ കിറ്റും ധരിക്കണം. പിപിഇ കിറ്റ് യാത്രക്കാർ തന്നെ വാങ്ങണം

*കുവൈത്തിൽ നിന്ന് ടെസ്റ്റ് ചെയ്യാതെ ആരെങ്കിലും വരുിന്നുണ്ടെങ്കിലും അവരും പിപിഇ കിറ്റ് ധരിക്കണം

*വിമാനത്താവളത്തിലെത്തിയാൽ എല്ലാവരും കൊവിഡ് ടെസ്റ്റിന് വിധേയമാകണം

*ആരോഗ്യവിഭാഗം അനുവദിച്ചതിന് ശേഷം മാത്രമേ ഇവർ പുറത്തിറങ്ങാൻ പാടുള്ളു

*മാസ്‌ക്, കയ്യുറ, എന്നിവയെല്ലാം വിമാനത്താവളത്തിൽ വച്ച് തന്നെ സുരക്ഷിതമായി നീക്കണം

*സർക്കാർ നിബന്ധനകൾ ലംഘിച്ചാൽ ദുരന്തനിവാരണ നിയമം, പകർച്ചവ്യാധി നിയമം എന്നിവ പ്രകാരം നടപടിയെടുക്കും.

Story Highlights- expatriate NRI covid guidelines kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top