താത്പര്യമുള്ള പ്രവാസികൾക്ക് വരാം, അതിനുള്ള സൗകര്യമുറപ്പാക്കും, നിലപാടിൽ മാറ്റമില്ല : മുഖ്യമന്ത്രി

മടങ്ങി വരാൻ താൽപ്പര്യമുള്ളവർക്ക് വരാം എന്ന നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വിമാനവും മുടക്കിയിട്ടില്ലെന്നും ഒരാളുടെ യാത്രയും തടഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസികൾ പരിശോധന നടത്തണമെന്ന് പറഞ്ഞത് തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറയുന്നു. 72 വിമാനങ്ങളാണ് ഇന്നിറങ്ങാൻ അനുമതി നൽകിയിരിക്കുന്നത്. ഒന്നഴികെ എല്ലാ വിമാനങ്ങളും ഗൾഫിൽ നിന്നാണെന്നും മുഖ്യമന്ത്രി അറിയിച്ചു. 1114 വിമാനങ്ങൾക്ക് ഇതുവരെ അനുമതി നൽകി. 30 വരെ 432 ചാർട്ടർ വിമാനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. കൊച്ചി- 24, കോഴിക്കോട് -22, കണ്ണൂർ -16 തിരുവനന്തപുരത്ത് -10 ഇത്തരത്തിലാണ് വിമാനങ്ങൾക്ക് അനുമതി നൽകിയത്. 1458 പേരാണ് ഇന്ന് നാട്ടിലെത്തുന്നത്.
Read Also : സംസ്ഥാനത്ത് ഇന്ന് 152 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
കേരളത്തിലേക്കുള്ള യാത്ര മുടങ്ങിയതുകൊണ്ട് ആരും മരണമടഞ്ഞിട്ടില്ല. ഓരോ നാട്ടിലും ലഭ്യമായ ചികിത്സാ സൗകര്യങ്ങൾ അവർക്ക് ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Story Highlights- kerala govt didnt ban expats says cm
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here