കണ്ണൂർ ജില്ലയിൽ 17 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കണ്ണൂർ ജില്ലയിൽ ഇന്ന് 17 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ട് പേർ സിഐഎസ്എഫ് ജവാന്മാരാണ്. മൂന്നു പേർ വിദേശത്ത് നിന്നും 11 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
കൂത്തുപറമ്പ് സ്വദേശിനി, മുഴപ്പിലങ്ങാട് സ്വദേശിനി, മൈസൂർ സ്വദേശിയായ സിഐഎസ്എഫ് ഉദ്യോഗസ്ഥൻഎന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. മംഗലാപുരത്ത് നിന്ന് ട്രെയിനിൽ വന്ന സിഐഎസ്എഫ് ജവാനും രോഗം സ്ഥിരീകരിച്ചു.
രാമന്തളി, മുണ്ടേരി, കരിവെള്ളൂർ സ്വദേശികളാണ് വിദേശത്ത് നിന്നെത്തിയവർ. കൊട്ടിയൂർ സ്വദേശികളായ അഞ്ച് പേരും പിണറായി, ആലക്കോട്, മട്ടന്നൂർ, പായം, കടമ്പൂർ സ്വദേശികളാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയത്.
അതേസമയം, കൊവിഡ് സ്ഥിരീകരിച്ച ഒരു സിഐഎസ്എഫ് ജവാൻ ജോലിക്കെത്തിയിരുന്നതായി കിയാൽ അറിയിച്ചിു. 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷമാണ് ഇയാൾ ജോലിക്കെത്തിയത്. വിമാനത്താവളത്തിലെ സിഐഎസ്എഫ് ഓഫിസിൽ രണ്ട് മണിക്കൂർ ചെലവഴിച്ചു. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന 11 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിരീക്ഷണ കാലാവധി കഴിഞ്ഞ ശേഷമാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. സിഐഎസ്എഫ് ഓഫിസ് അണുവിമുക്തമാക്കിയതായും കിയാൽ അറിയിച്ചു. അവധി കഴിഞ്ഞ് വരുന്ന സിഐഎസ്എഫ് ജവാന്മാരുടെ ക്വാറന്റീൻ കാലാവധി പതിനാലിൽ നിന്ന് ഇരുപത്തെട്ടാക്കി ഉയർത്തി.
Story Highlights- covid, kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here