Advertisement

16 ക്ഷേമനിധി ബോർഡുകൾ 11 ആയി കുറയ്ക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു

June 24, 2020
2 minutes Read

തൊഴിൽ വകുപ്പിനു കീഴിൽ പ്രവർത്തിച്ചു വരുന്ന 16 ക്ഷേമനിധി ബോർഡുകൾ 11 ആയി കുറയ്ക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ് കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡുമായും കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡ് കേരള ഷോപ്പ്‌സ് ആന്റ് കോമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡുമായും സംയോജിപ്പിക്കും.

കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡും കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോർഡും കേരള ലേബർ വെൽഫയർ ഫണ്ട് ബോർഡുമായി ചേർക്കും. കേരള ബീഡി ആന്റ് സിഗാർ തൊഴിലാളി ക്ഷേമനിധി ബോർഡ്, കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡുമായുമാണ് സംയോജിപ്പിക്കുക.

ഉയർന്ന ഭരണച്ചെലവ് കാരണം മിക്ക ക്ഷേമനിധി ബോർഡുകളും സാമ്പത്തിക പ്രതിസന്ധിയിലാണ്. പല ബോർഡുകളുടെയും നിലനിൽപ്പ് തന്നെ പ്രയാസമായിട്ടുണ്ട്. ബോർഡുകളിൽ അംഗമായ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തിക്കൊണ്ട് എണ്ണം കുറയ്‌ക്കേണ്ടതു അനിവാര്യമായിരിക്കുകയാണ്.

ഈ പ്രശ്‌നം പഠിക്കാൻ ലേബർ കമീഷണർ അധ്യക്ഷനായി തൊഴിലാളി സംഘടനാ പ്രതിനിധികൾ ഉൾപ്പെടുന്ന സബ്കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയുടെ ശുപാർശ പരിഗണിച്ചാണ് 16 ബോർഡുകൾ 11 ആയി കുറയ്ക്കാൻ തീരുമാനിച്ചത്. ഇതു പ്രാവർത്തികമാക്കുന്നതിന് നിയമനിർമാണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

Story highlight: The Cabinet has decided to reduce the 16 Welfare Fund Boards to 11

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top