Advertisement

ഉയര്‍ന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് വിദ്യാഭ്യാസ രംഗത്തേക്ക് ; അലന്‍ വിജയത്തിലെത്തിച്ചത് നിരവധി വിദ്യാര്‍ത്ഥികളെ

June 24, 2020
Google News 2 minutes Read

2014 മുതല്‍ കാറ്റ് പരീക്ഷയില്‍ സ്ഥിരമായി ഉയര്‍ന്ന സ്‌കോര്‍ കരസ്ഥമാക്കുന്ന, ചുരുങ്ങിയ കാലയളവില്‍ നിരവധി വിദ്യാര്‍ത്ഥികളെ രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളുടെ മത്സര പരീക്ഷകളില്‍ വിജയിക്കാന്‍ പ്രാപ്തരാക്കിയ കരിയര്‍ ഗുരുവാണ് അലന്‍ തോമസ് കണ്ണാട്ട്. രാജ്യത്തെ എണ്ണം പറഞ്ഞ ബിസിനസ് സ്‌കൂളായ നര്‍സീ മോന്‍ചീ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസില്‍ നിന്നും മാര്‍ക്കറ്റിംഗില്‍ എംബിഎ ബിരുദം കരസ്ഥമാക്കിയ അലന്‍ തോമസ് കണ്ണാട്ടില്‍ എല്‍ജി ഇലക്ട്രോണിക്സിലെ ഉയര്‍ന്ന ശമ്പളമുണ്ടായിരുന്ന ജോലി ഉപേക്ഷിച്ചാണ് കോച്ചിംഗ് രംഗത്തേക്ക് തിരിഞ്ഞത്. രാജ്യത്തെ ഏറ്റവും പ്രയാസമേറിയ കാറ്റ് പരീക്ഷകളില്‍ സ്ഥിരമായി മികച്ച സ്‌കോര്‍ കണ്ടെത്തുന്ന അനുഭവ സമ്പത്താണ് അലന്‍ തോമസ് പരിശീലനത്തിനും ഉപയോഗിക്കുന്നത്. മൂന്ന് കൊല്ലം കൊണ്ട് പരിശീലനത്തിന് രംഗത്ത് മികച്ച  റിസള്‍ട്ട് ഉണ്ടാകിയ കരിയര്‍ ലോഞ്ചര്‍ തിരുവല്ലയുടെ ഡയറക്ടറാണ് ഇപ്പോള്‍ അലന്‍ തോമസ് കണ്ണാട്ട്.

മത്സര പരീക്ഷകളുടെ കാലത്ത് രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നല്ല കോച്ചിംഗ് സെന്ററുകള്‍ തെരഞ്ഞെടുക്കുക എന്നത് എപ്പോഴും വെല്ലുവിളി നിറഞ്ഞ കാര്യമാണ്. എന്നാല്‍ കോച്ചിംഗ് സെന്ററുകളില്‍ പലതും നിലവാരം പുലര്‍ത്താറില്ലെന്ന് മാത്രമല്ല ഉദ്ദേശിച്ച റിസല്‍ട്ടും ഉണ്ടാക്കാറില്ല. അതേസമയം, മൂന്ന് വര്‍ഷം കൊണ്ട് ബാങ്ക്, എസ്എസ്സി, കാറ്റ്, ക്ലാറ്റ്, ഐപിഎം പരീക്ഷകളില്‍ വിജയികളെ സൃഷ്ടിച്ചെടുക്കുന്ന സ്ഥാപനമാണ് കരിയര്‍ ലോഞ്ചര്‍ തിരുവല്ല. മൂന്ന് വര്‍ഷത്തെ ചുരുങ്ങിയ കാലയളവില്‍ നിരവധി വിദ്യാര്‍ത്ഥികളാണ് സ്ഥാപനത്തില്‍ നിന്ന് ഉന്നത വിജയം നേടിയത്.

മികച്ച സൗകര്യങ്ങള്‍ തന്നെയാണ് കരിയര്‍ ലോഞ്ചര്‍ തിരുവല്ലയുടെ മുഖമുദ്ര. പൂര്‍ണമായും ആധുനികവത്കരിച്ചതാണ് ക്ലാസ് റൂമുകള്‍. പൂര്‍ണമായും സിസിടിവി നിരീക്ഷണത്തിലുള്ള ക്യാമ്പസ് സൗകര്യമുള്ള കോച്ചിംഗ് സെന്ററില്‍ മത്സര പരീക്ഷകള്‍ക്ക് തയാറെടുക്കാന്‍ ആവശ്യമായ എല്ലാ പുസ്തകങ്ങളും ലഭ്യമായ ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്.

 

രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉപയോഗിച്ചു വരുന്ന ആസ്പിരേഷന്‍ഡോട്ട് എഐ എന്ന സോഫ്റ്റവെയറാണ് അധ്യായനത്തിന് വേണ്ടി ഉപയോഗിക്കുന്നത്. പൂര്‍ണമായും ലാപ്‌ടോപിന്റെ സഹായത്തോടെയാണ് പഠനപ്രവര്‍ത്തനങ്ങള്‍.

മത്സര പരീക്ഷകള്‍ക്കുള്ള പരിശീലനത്തിന് പുറമെ ഒന്‍പതാം ക്ലാസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ കൗണ്‍സിലിംഗ് ഇവിടെ ലഭ്യമാണ്. കരിയര്‍ സ്വപ്നങ്ങള്‍ക്ക് അനുസരിച്ച് എങ്ങനെ മുന്നോട്ട് പോവണമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്ന കൗണ്‍സിലിംഗും മെന്റര്‍ഷിപ്പ് പ്രോഗ്രാമുകളും തികച്ചും സൗജന്യമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട് ഇന്റേണ്‍ഷിപ്പിന് അവസരമൊരുക്കുന്നതാണ് സ്ഥാപനത്തിന്റെ മറ്റൊരു പ്രത്യേകത. വിവിധ ധനകാര്യ സ്ഥാപനങ്ങളിലും എന്‍ജിഒകളിലും വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പിന് അവസരമൊരുക്കി നല്‍കും.

പ്ലസ്ടു പഠനത്തിന് ശേഷം ബിബിഎയും എംബിഎയും ഒരുമിച്ച് പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന പഞ്ചവത്സര കോഴ്സിന് രാജ്യത്തെ ഐഐഎംകളില്‍ അവസരമൊരുക്കുന്നതാണ് ഐപിഎം പരീക്ഷ. മെഡിക്കല്‍, എന്‍ജീനിയറിംഗ് എന്‍ട്രന്‍സുകള്‍ക്ക് അപ്പുറം സ്‌കൂള്‍കുട്ടികള്‍ക്കുള്ള മികച്ച കരിയര്‍ ഓപ്ഷനാണ് ഐപിഎം. ഐപിഎം പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പരിശീലനമാണ് തിരുവല്ലയിലെ കരിയര്‍ ലോഞ്ചര്‍ നല്‍കുന്നത്. തിരുവല്ലയിലെ തന്നെ പ്രമുഖ വ്യവസായ ഗ്രൂപ്പിന്റെ കണ്ണാട്ട് എഡ്യൂക്കേഷണല്‍ സര്‍വീസസ് എല്‍എല്‍പിയുടെ കീഴിലാണ് തിരുവല്ലയിലെ കരിയര്‍ ലോഞ്ചര്‍ പ്രവര്‍ത്തിക്കുന്നത്.

 

Story Highlights: career launcher Thiruvalla that has had good results in training

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here