Advertisement

കോട്ടയം ജില്ലയിൽ ഏഴുപേർക്കു കൂടി കൊവിഡ്; മൂന്നു പേർക്ക് രോഗമുക്തി

June 24, 2020
1 minute Read

കോട്ടയം ജില്ലയിൽ ഇന്ന് ഏഴു പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. മൂന്നു പേർ രോഗമുക്തരായി ആശുപത്രി വിട്ടു. നിലവിൽ 97 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 33 പേർ കോട്ടയം ജനറൽ ആശുപത്രിയിലും 30 പേർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും 30 പേർ പാലാ ജനറൽ ആശുപത്രിയിലും നാലു പേർ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ്.

ഇതുവരെ രോഗമുക്തരായ 79 പേർ ഉൾപ്പെടെ 176 പേർക്കാണ് ജില്ലയിൽ രോഗം ബാധിച്ചത്.
മുംബൈയിൽനിന്ന് എത്തി ജൂൺ 16 ന് രോഗം സ്ഥിരീകരിച്ച കോട്ടയം ആറുമാനൂർ സ്വദേശിനി (29), കുവൈറ്റിൽ നിന്ന് എത്തി ജൂൺ 17ന് രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശിനി (34), ഡൽഹിയിൽ നിന്ന് എത്തി ജൂൺ 11ന് രോഗം സ്ഥിരീകരിച്ച വെള്ളാവൂർ സ്വദേശിനി (34) എന്നിവരാണ് രോഗം ഭേദമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് മടങ്ങിയത്.

പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ മൂന്നു പേർ ഡൽഹിയിൽനിന്നും ഒരാൾ മുംബൈയിൽ നിന്നും രണ്ടു പേർ വിദേശത്തുനിന്നും എത്തിയവരാണ്. ഇവർ ആറു പേരും വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ഏഴാമത്തെയാൾക്ക് തിമിര ശസ്ത്രക്രിയയ്ക്കു മുൻപായി നടത്തിയ കൊവിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

Story highlight: covid in Kottayam district, 7 covid cases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top