ദേവികുളം റേഞ്ച് ഓഫിസർ അറസ്റ്റിൽ

devikulam range officer arrested

ദേവികുളം റേഞ്ച് ഓഫിസർ അറസ്റ്റിൽ. കൈക്കൂലി വാങ്ങുന്നതിനിടെയാണ് ദേവികുളം റേഞ്ച് ഫോറസ്റ്റ് ഓഫിസറെ വിജിലൻസ് അറസ്റ്റ് ചെയ്തത്. ഓഫിസർ സിനിൽ വിഎസാണ് അറസ്റ്റിലായത്.

സിനിലിന്റെ പക്കൽ നിന്ന് 10,000 രൂപയാണ് പിടിച്ചെടുത്തിരിക്കുന്നത്. ഏലത്തോട്ടത്തിലെ മരം വെട്ടുന്നതിന് അനുമതി നൽകുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. പ്രതിയെ നാളെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.

 

 

Story Highlights- devikulam range officer arrested

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top