പ്രളയഫണ്ട് തട്ടിപ്പ്; എം എം അൻവറിന്റെ തെളിവെടുപ്പും ചോദ്യം ചെയ്യലും തുടരുന്നു

കൊച്ചി പ്രളയ ഫണ്ട് തട്ടിപ്പിലെ മുഖ്യ പ്രതിയും സിപിഐഎം നേതാവുമായ എം എം അൻവറിന്റെ തെളിവെടുപ്പും ചോദ്യം ചെയ്യലും തുടരുന്നു. അൻവറിനെ കാക്കനാട് അയ്യനാട് സർവ്വീസ് സഹകരണ ബാങ്കിലെത്തിച്ചുള്ള തെളിവെടുപ്പിനിടെ പണം തട്ടിയെടുത്ത രസീതുകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. പ്രളയ ഫണ്ട് ബാങ്കിൽ നിന്നും കൈപ്പറ്റാനും, കേസ് ഒതുക്കാനും രണ്ട് സിപിഐഎം പ്രാദേശിക നേതാക്കളുടെ സഹായം ലഭിച്ചതായി അൻവർ മൊഴി നൽകി.
Read Also: എറണാകുളം പ്രളയഫണ്ട് തട്ടിപ്പ് കേസിലെ പ്രതി അൻവർ കീഴടങ്ങി
കാക്കനാട് പ്രളയ ഫണ്ട് തട്ടിപ്പ് കേസിലെ മുഖ്യ പ്രതി എം എം അൻവറിനെ അയ്യനാട് സർവീസ് സഹകരണ ബാങ്കിലാണ് തെളിവെടുപ്പിന് കൊണ്ട് വന്നത്. പ്രതിയുടെ ഭാര്യ ഖൗലത്ത് ഡയറക്ടറായിരുന്ന അയ്യനാട് സർവ്വീസ് സഹകരണ ബാങ്കിലൂടെയാണ് പ്രളയ ഫണ്ട് ഇയാൾ തട്ടിയെടുന്നത്. പണം പിൻവലിക്കാനും തിരിച്ചടക്കാനും തനിക്ക് രണ്ട് സിപിഐഎം പ്രദേശിക നേതാക്കളുടെ സഹായം ലഭിച്ചിരുന്നതായി അൻവർ ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയിട്ടുണ്ട്. കേസൊതുക്കാനും ഈ നേതാക്കൾ സഹായിച്ചതായും പ്രതി അന്വേഷണ സംഘത്തെ അറിയിച്ചു. 27,7300 രൂപയാണ് അൻവറും മറ്റൊരു സിപിഐഎം നേതാവും ആറാം പ്രതിയുമായ നിധിനും ചേർന്ന് തട്ടിയെടുത്തത്. അൻവർ പണം പിൻവലിക്കാനും, തിരികെ അടക്കാനും ഉപയോഗിച്ച രസീത് അന്വേഷണ സംഘം കണ്ടെടുത്തു. എന്നാൽ സിപിഐഎം നേതാക്കൾക്ക് തട്ടിപ്പിൽ പങ്കില്ലെന്നും തന്നെ ചതിയിൽ പ്പെടുത്തിയതാണെന്നും അൻവർ പറഞ്ഞു.
തെളിവെടുപ്പിനിടെ പ്രതിക്കെതിരെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയിരുന്നു.
Story Highlights: flood fund fraud update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here