Advertisement

കുടുംബാംഗങ്ങൾക്ക് കൊവിഡ് ലക്ഷണങ്ങൾ; ജോഫ്ര ആർച്ചർ ഉടൻ ടീമിനൊപ്പം ചേരില്ല

June 24, 2020
Google News 2 minutes Read
jofra archer covid negative

കുടുംബാംഗങ്ങൾക്ക് കൊവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചർ നിരീക്ഷണത്തിൽ. താരം ഉടൻ ടീമിനൊപ്പം ചേരില്ല. കുടുംബാംഗങ്ങൾക്ക് ശാരീരിക അസ്വസ്ഥകൾ ഉണ്ടായതിനെ തുടർന്ന് ആർച്ചർക്ക് വീണ്ടും ടെസ്റ്റ് നടത്താനാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിൻ്റെ തീരുമാനം.

Read Also: ഏഴ് പാക് താരങ്ങൾക്ക് കൂടി കൊവിഡ്; ഇംഗ്ലണ്ട് പര്യടനം സംശയത്തിൽ

ഒരു തവണ ആർച്ചറെയും കുടുംബാംഗങ്ങളെയും പരിശോധനക്ക് വിധേയരാക്കിയിരുന്നെങ്കിലും ടെസ്റ്റ് റിസൽട്ട് നെഗറ്റീവ് ആയിരുന്നു. വീണ്ടും എല്ലാവരെയും പരിശോധിക്കും.ഈ പരിശോധനയിലും ഫലം നെഗറ്റീവ് ആയാൽ ആർച്ചർ ടീമിനൊപ്പം ചേരും. കൈമുട്ടിലെ പരുക്കിനെ തുടർന്ന് വിശ്രമത്തിലായിരുന്ന ആർച്ചർ അതിൽ നിന്ന് മുക്തനായതോടെയാണ് വിൻഡീസിനെതിരായ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ഇംഗ്ലണ്ട് പര്യടനത്തിനു മുന്നോടിയായി നടത്തിയ ടെസ്റ്റിൽ 10 പാക് താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഷദബ് ഖാൻ, ഹാരിസ് റൗഫ്, ഹൈദർ അലി, ഖർ സമാൻ, മുഹമ്മദ് ഹഫീസ്, വഹാബ് റിയാസ്, മുഹമ്മദ് റിസ്‌വാൻ, മുഹമ്മദ് ഹസ്നൈൻ, ഇമ്രാൻ ഖാൻ, കാഷിഫ് ഭട്ടി എന്നിവർക്കാണ് കൊവിഡ് പോസിറ്റീവ് ആയത്. ടീമിലെ ഒരു സപ്പോർട്ട് സ്റ്റാഫിനും രോഗബാധ കണ്ടെത്തിയിട്ടുണ്ട്.

Read Also: ഷദബ് ഖാൻ, ഹാരിസ് റൗഫ് എന്നിവർ ഉൾപ്പെടെ മൂന്ന് പാക് താരങ്ങൾക്ക് കൊവിഡ്

ഇതോടെ, 29 അംഗ ടീമിലെ 10 പേരും കൊവിഡ് ബാധയേറ്റ് പുറത്തായിരിക്കുകയാണ്. കൊവിഡ് സ്ഥിരീകരിച്ച എല്ലാ താരങ്ങളോടും ഐസൊലേഷനിൽ കഴിയാൻ പിസിബി നിർദ്ദേശിച്ചു. ഈ താരങ്ങൾ ഒഴികെയുള്ളവർ ജൂൺ 24നു ലാഹോറിൽ എത്തി 28ന് ഇംഗ്ലണ്ടിലേക്ക് തിരിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇപ്പോൾ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നവർ രോഗമുക്തരായാൽ വീണ്ടും പരിശോധന നടത്തി ടീമിലേക്ക് വിളിക്കും. ആദ്യ ടെസ്റ്റ് ആരംഭിക്കുന്നതിനു മുൻപ് അഞ്ച് തവണ താരങ്ങളെ പരിശോധനക്ക് വിധേയരാക്കുമെന്ന് പിസിബി അറിയിച്ചു.

Story Highlights: jofra archer tested covid negative

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here