എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 30നു പ്രഖ്യാപിച്ചേക്കും

sslc plus two exam

എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 30നു പ്രഖ്യാപിച്ചേക്കും. മൂല്യനിര്‍ണയം കഴിഞ്ഞതിനാല്‍ ഇതിനുള്ള സാധ്യത പരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. എത്രയും വേഗം ഫലം പ്രഖ്യാപിക്കാനുള്ള നടപടികള്‍ പരീക്ഷാഭവനും തുടങ്ങി. എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 30നു പ്രഖ്യാപിക്കാനുള്ള നടപടികളാണ് തുടങ്ങിയത്. കഴിഞ്ഞദിവസം ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായിരുന്നു.

കണ്ടെയ്മെന്റ് സോണുകളിലെ മൂല്യനിര്‍ണയം വൈകിയതാണ് ഫല പ്രഖ്യാപനം വൈകാന്‍ കാരണം. കണ്ടെയ്മെന്റ് സോണുകളില്‍ നിശ്ചയിച്ചതിലും കുറച്ചു അധ്യാപകര്‍ മാത്രമാണ് മൂല്യനിര്‍ണയത്തിനെത്തിയത്. മൂല്യനിര്‍ണയം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഫലപ്രഖ്യാപനം നീട്ടിക്കൊണ്ടു പോകേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഒന്നു മുതല്‍ പ്ലസ് ടു വരെയുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ചിരുന്നു.

പ്ലസ് വണ്‍ പ്രവേശനം നടക്കാത്തതിനാല്‍ ഇതിലേക്കുള്ള ക്ലാസുകള്‍ തുടങ്ങാനായിട്ടില്ല. അതിനാല്‍ ഫലപ്രഖ്യാപനം എത്രയും വേഗം നടത്തി പ്ലസ് വണ്‍ പ്രവേശനം ഉടന്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. 30നു തന്നെ ഫലപ്രഖ്യാപനം നടത്താമെന്നതാണ് പരീക്ഷാഭവന്റെ നിലപാട്. ടാബുലേഷന്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ജീവനക്കാര്‍ക്ക് പരീക്ഷാഭവന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

 

Story Highlights: SSLC exam results may be announced on June 30

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top