പശ്ചിമ ബംഗാളിൽ എംഎൽഎ കൊവിഡ് ബാധിച്ച് മരിച്ചു

പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് എംഎൽഎ കൊവിഡ് ബാധിച്ച് മരിച്ചു. തമോനോഷ് ഘോഷ് (60) ആണ് മരിച്ചത്. കഴിഞ്ഞ മാസമാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

ഫാൽറ്റ നിയോജക മണ്ഡലത്തിൽ നിന്നുളള എംഎൽഎയാണ് തമോനോഷ് ഘോഷ്. മൂന്ന് തവണയാണ് ഇദ്ദേഹം മണ്ഡലത്തെ പ്രതിനിധീകരിച്ചത്. തമോനോഷ് ഘോഷിന്റെ മരണത്തിൽ മുഖ്യമന്ത്രി മമത ബാനർജി അനുശോചനം രേഖപ്പെടുത്തി.

read also: കൊവിഡ് സ്ഥിരീകരിച്ച മെഡിക്കൽ കോളജ് സുരക്ഷാ ജീവനക്കാരന് വ്യാപക സമ്പർക്കം; ആശങ്ക

പശ്ചിമബംഗാളിൽ ഇന്നലെ മാത്രം 11 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 14728 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 581 പേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തു.

story highlights- coronavirus, trinamool congress mla

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top