കൊവിഡ് സ്ഥിരീകരിച്ച മെഡിക്കൽ കോളജ് സുരക്ഷാ ജീവനക്കാരന് വ്യാപക സമ്പർക്കം; ആശങ്ക

കൊവിഡ് ആശങ്കയൊഴിയാതെ തലസ്ഥാന നഗരം. രോഗം സ്ഥിരീകരിച്ച മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരന്റെ സമ്പർക്ക പട്ടിക പൂർത്തിയാക്കാനായില്ല. ഇദ്ദേഹം പൊതുജനങ്ങളോട് വ്യാപകമായി സമ്പർക്കം പുലർത്തിയതായി സഞ്ചാര പാത വ്യക്തമാക്കുന്നു.
തിരുവനന്തപുരത്ത്ഉറവിടം വ്യക്തമാകാതെ ഏറ്റവും ഒടുവിൽ സ്ഥിരീകരിച്ച കേസായിരുന്നു മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരന്റേത്. കരിക്കകം സ്വദേശിയായ ഈ 55കാരന്റെ സഞ്ചാര പാത അതിസങ്കീർണമാണ്. ഇദ്ദേഹം പൊതുജനങ്ങളുമായി വ്യാപകമായി സമ്പർക്കം പുലർത്തിയതായി സഞ്ചാരപാതയിൽ വ്യക്തമാമ്.ഒന്നിലധികം ദിവസങ്ങളിൽമെഡിക്കൽ കോളജിലെ ക്യാഷ്വാലിറ്റി, ഓർത്തോ, കാർഡിയോളജി വിഭാഗങ്ങളിലെ തിരക്ക് നിയന്ത്രിച്ചു.വ്യത്യസ്ത ദിവസങ്ങളിൽ പ്രവേശന കവാടത്തിലും, അതിലുപരി ട്രാഫിക് ഡ്യൂട്ടിയും ചെയ്തു.
read also: അങ്കമാലിയിലെ പിഞ്ചു കുഞ്ഞിന്റെ ആരോഗ്യ നിലയിൽ പുരോഗതി; ഇനിയുള്ള 8 മണിക്കൂർ നിർണായകം
ജൂൺ 8, 14 തീയതികളിൽ ഗുരുതര ശ്വാസകോശ രോഗികളെ ചികിത്സിക്കുന്ന സാരി വാർഡിൽ ഡ്യൂട്ടി ചെയ്തു. 14ന് തന്നെകരിക്കകത്തെ സുഹൃത്തിന്റെ വീട്ടിലെ ഒരു യോഗത്തിൽ പങ്കെടുത്തു. 16 പേരാണ് ഒപ്പം പങ്കെടുത്തത്. സാരിവാർഡിനടുത്തെ ചായക്കടയിൽ നിത്യ സന്ദർശനം നടത്തി. ആശുപത്രിയിലെ സെക്യൂരിറ്റി വിശ്രമ മുറിയിൽ സഹപ്രവർത്തകർക്കൊപ്പം വിശ്രമിച്ചു. വീട്ടിലുണ്ടായിരുന്ന ദിവസങ്ങളിൽ, വൈകുന്നേരങ്ങളിൽ സുഹൃത്തുക്കൾക്കൊപ്പം കരിക്കകം ക്ഷേത്രത്തിൽ സന്ദർശനം നടത്തി. രോഗലക്ഷണം പ്രകടിപ്പിച്ചതിനെ തുടർന്ന് 17 ന് കടകംപള്ളിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി. 18ന്ആനയറ ലോർഡ്‌സ് ആശുപത്രിയിലും ചികിത്സ തേടിയെത്തി. 19ന് മെഡിക്കൽ കോളജ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് 21നാണ് രോഗം സ്ഥിരീകരിച്ചത്.
ഭാര്യയും രണ്ട് കുട്ടികളും,സുഹൃത്തുക്കളും, സഹപ്രവർത്തകരുമായി 35 ഓളം പേർ,മൂന്ന് ആശുപത്രികളിലെ ജീവനക്കാരുമടക്കം 80 ഓളം പേർ ഇതിനോടകം ഇദ്ദേഹത്തിന്റെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ എണ്ണം ഇനിയും വർധിക്കും. സെക്കൻഡറി കോണ്ടാക്ട് പട്ടിക അതിവിപുലമാണ്. മാത്രമല്ല തിരക്ക് നിയന്ത്രിക്കുന്ന വേളയിൽ ഇദ്ദേഹം സമ്പർക്കം പുലർത്തിയ പൊതുജനങ്ങൾ എത്രയെന്നത് അവ്യക്തവും. പ്രാഥമിക സമ്പർക്ക പട്ടികയിൽ നിന്ന് സ്രവ പരിശോധന നടത്തും.തിരുവനന്തപുരം നഗരസഭയിലെ കരിക്കകം, കടകംപള്ളി വാർഡുകൾ കണ്ടയിൻമെന്റ് സോണുകളായി ജില്ലാ കളക്ടർ നവജ്യോത് ഖോസ പ്രഖ്യാപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here