കോഴിക്കോട് ജില്ലയിൽ ഇന്ന് 7 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട് ജില്ലയിൽ ഇന്ന് ഏഴ് കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ വി. അറിയിച്ചു. ചെന്നൈയിൽ നിന്നുമെത്തിയ 27 കാരനായ കാരശ്ശേരി സ്വദേശി, ദുബായിൽ നിന്നെത്തിയ 48 കാരനായ കക്കോടി സ്വദേശി,ഖത്തറിൽ നിന്നെത്തിയ 44കരനായ ഉണ്ണികുളം സ്വദേശി, മസ്‌കറ്റിൽ നിന്നെത്തിയ തൂണേരി സ്വദേശിയായ പെൺകുട്ടി, കുവൈറ്റിൽ നിന്നെത്തിയ 52കാരനായ കൊടുവളളി സ്വദേശി, കുവൈറ്റിൽ നിന്നെത്തിയ 42 കാരനായ വെസ്റ്റ്ഹിൽ സ്വദേശി എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാമെഡിക്കൻ ഓഫീസർ അറിയിച്ചു.

നിലവിൽ ജില്ലയിലെ പോസിറ്റീവ് കേസുകളുടെ എണ്ണം കോഴിക്കോട് സ്വദേശികളുടെ എണ്ണം 226 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 142 മാണ്. ഇതിൽ 31 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും 47 പേർ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും രണ്ടുപേർ കണ്ണൂരിലും, രണ്ടുപേർ മഞ്ചേരി മെഡിക്കൽ കോളജിലും ഒരാൾ കളമശ്ശേരയിലും ചികിത്സയിലാണ്. ഇതുകൂടാതെ ഒരു പാലക്കാട് സ്വദേശി, ഒരു വയനാട് സ്വദേശി കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലും ഒരു വയനാട് സ്വദേശിയും ഒരു തമിഴ്‌നാട് സ്വദേശിയും കോഴിക്കോട് മെഡിക്കൽ കോളജിലും ചികിത്സയിലാണ്.

Story highlight: covid confirmed 7 more people in Kozhikode district

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top