തിരുവനന്തപുരം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് രണ്ടുപേര്‍ക്ക്

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് രണ്ടുപേര്‍ക്കാണ്. വിദേശത്തു നിന്നും വന്ന ഒരാള്‍ക്കും ഇതരസംസ്ഥാനത്തു നിന്നും വന്ന ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

1. ഒഡിഷ സ്വദേശി 40 വയസുള്ള സ്ത്രീ. ജൂണ്‍ 22 ന് ഒഡിഷയില്‍ നിന്നും ഡല്‍ഹിയിലേക്കു പോകുന്നതിനു പകരം തിരുവനന്തപുരത്തേക്കു ട്രെയിനില്‍ വന്നു. സ്വാബ് പരിശോധന നടത്തിയതില്‍ കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നു മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

2. തിരുമല സ്വദേശി 45 വയസുള്ള പുരുഷന്‍. ജൂണ്‍ 16 ന് കുവൈറ്റില്‍ നിന്നും ഗോ എയറിന്റെ 7096 നം വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തി. അവിടെ നിന്നും കെഎസ്ആര്‍ടിസി ബസില്‍ സര്‍ക്കാര്‍ ക്വാറന്റീന്‍ സെന്ററില്‍ ആക്കിയിരുന്നു. സ്വാബ് പരിശോധന നടത്തിയതില്‍ കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നു ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.

Story Highlights: covid confirms two people in Thiruvananthapuram district

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top