കണക്കുകള്‍ പ്രകാരം ഓഗസ്റ്റ് അവസാനത്തോടെ കേരളത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള കൊവിഡ് കേസുകളുടെ എണ്ണം വലുതാണ്: മുഖ്യമന്ത്രി

നിലവിലെ പ്രവര്‍ത്തനങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ തുടര്‍ന്നാല്‍ പോലും ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി നല്‍കുന്ന കണക്കുകള്‍ പ്രകാരം ഓഗസ്റ്റ് അവസാനത്തോടെ കേരളത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള കേസുകളുടെ എണ്ണം വലുതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് നിലവിലുള്ള അവസ്ഥ വച്ചുകൊണ്ടുള്ള സൂചനയാണ്. അവര്‍ കാണുന്ന രീതിയിലുള്ള സംഖ്യ കുറയുകയോ കൂടുകയോ ചെയ്യാം. നാം ശ്രദ്ധിക്കേണ്ടത് നിലവിലുള്ള ശ്രദ്ധ പാളിയാല്‍ ഈ സംഖ്യ കൂടുതല്‍ വലുതാകും. അതുകൊണ്ട് നിയന്ത്രണങ്ങള്‍ എല്ലാവരും പാലിക്കേണ്ടതുണ്ട്. പൂര്‍ണമായ പിന്തുണ ഇക്കാര്യങ്ങളില്‍ എല്ലാവരും നല്‍കണം. ഓരോ ആളും ഇതുമായി സഹകരിക്കാന്‍ പ്രത്യേകമായി തയാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
Read More: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 123 പേര്‍ക്ക്; 53 പേര്‍ രോഗമുക്തരായി
വിദേശ രാജ്യങ്ങളില്‍ നിന്നും എയര്‍പോര്‍ട്ടില്‍ എത്തുന്നവര്‍ക്ക് അവിടെതന്നെ ആന്റിബോഡി ടെസ്റ്റ് നടത്തും. ഇതൊരു അധിക സുരക്ഷാ നടപടിയാണ്. കൊറോണ വൈറസ് ശരീരത്തില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ ഉണ്ടാക്കിയ ശേഷം പ്രത്യക്ഷപ്പെടുന്ന ഐജിഎം, ഐജിജി ആന്റിബോഡികളാണ് ടെസ്റ്റ് ചെയ്യുന്നത്. ഐജിഎം, ഐജിജി ആന്റിബോഡികള്‍ കണ്ടെത്തുകയാണെങ്കില്‍ പിസിആര്‍ ടെസ്റ്റുകള്‍ കൂടി നടത്തും.
ആന്റിബോഡികള്‍ കാണാത്ത നെഗറ്റീവ് റിസള്‍ട്ടുള്ളവര്‍ക്ക് രോഗമില്ലെന്ന് തീര്‍ത്തുപറയാനാവില്ല. രോഗാണു ശരീരത്തില്‍ ഉണ്ടെങ്കിലും രോഗ ലക്ഷണം കാണുന്നതുവരെയുള്ള സമയത്ത് ടെസ്റ്റ് നടത്തിയാല്‍ ഫലം നെഗറ്റീവായിരിക്കും. അതുകൊണ്ട് ആന്റിബോഡി ടെസ്റ്റ് നെഗറ്റീവാകുന്നവര്‍ തെറ്റായ സുരക്ഷാ ബോധത്തില്‍ കഴിയരുത്. അവര്‍ക്ക് പിന്നീട് കൊവിഡ് ഉണ്ടായിക്കൂടെന്നില്ല. അതുകൊണ്ട് അവരും കര്‍ശനമായ സമ്പര്‍ക്ക വിലക്കില്‍ ഏര്‍പ്പെടേണ്ടതാണ്. ഇക്കാര്യത്തില്‍ ശരിയായ ബോധവത്കരണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: covid in Kerala is likely to be high by the end of August
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here