ദീന്‍ദയാല്‍ ഉപാധ്യായ പഞ്ചായത്ത് സശാക്തീകരണ്‍ പുരസ്‌കാരത്തിന് അര്‍ഹമായി സംസ്ഥാനത്തെ ആറ് തദ്ദേശ സ്ഥാപനങ്ങള്‍

കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം പൊതു വിഭാഗത്തിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന ദീന്‍ദയാല്‍ ഉപാധ്യായ പഞ്ചായത്ത് സശാക്തീകരണ്‍ പുരസ്‌കാരത്തിന് സംസ്ഥാനത്തെ ആറു തദ്ദേശഭരണ സ്ഥാപനങ്ങള്‍ അര്‍ഹരായി. ജില്ലാപഞ്ചായത്തുകളുടെ വിഭാഗത്തില്‍ തൃശൂരും ബ്ലോക്ക് പഞ്ചായത്തുകളുടെ വിഭാഗത്തില്‍ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടും കൊല്ലം ജില്ലയിലെ മുഖത്തലയുമാണ് അര്‍ഹരായത്. ഗ്രാമപഞ്ചായത്തുകളില്‍ കൊല്ലം ജില്ലയിലെ ശാസ്താംകോട്ട, കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശേരി മലപ്പുറം ജില്ലയിലെ മാറഞ്ചേരി എന്നിവയാണ് അവാര്‍ഡ് നേടിയത്.
സാമൂഹിക മേഖലയിലെ മികച്ച നേട്ടങ്ങള്‍ക്കുള്ള നാനാജി ദേശ്മുഖ് രാഷ്ട്രീയ ഗൗരവ് ഗ്രാം സഭ പുരസ്‌കാരവും മാറഞ്ചേരി പഞ്ചായത്തിനാണ് ലഭിച്ചത്. ശിശു സൗഹൃദ ഗ്രാമപഞ്ചായത്ത് അവാര്‍ഡിന് കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍ പഞ്ചായത്തും ഗ്രാമപഞ്ചായത്ത് ഡെവലപ്പ്‌മെന്റ് പ്ലാന്‍ അവാര്‍ഡിന് കണ്ണൂര്‍ ജില്ലയിലെ തന്നെ പായം ഗ്രാമപഞ്ചായത്തും അര്‍ഹരായി.
നിരവധി ദേശീയ പുരസ്‌കാരങ്ങളാണ് കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ നേടിയത്.
Story Highlights: Deendayal Upadhyay Panchayat Sashaktikaran Award
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here