ആത്മഹത്യ ചെയ്ത എസ്എൻഡിപി യൂണിയൻ സെക്രട്ടറിയുടെ ഡയറിക്കുറിപ്പ് പുറത്ത്

ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ എസ്എൻഡിപി യൂണിയൻ സെക്രട്ടറി കെ കെ മഹേശന്റെ ഡയറിക്കുറിപ്പ് പുറത്ത്. ഈ മാസം 23 ന് എഴുതിയ ഡയറിക്കുറിപ്പിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മൈക്രോഫിനാൻസ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഡയറിക്കുറിപ്പിലുണ്ട്.

സാമ്പത്തിക തട്ടിപ്പു കേസ് തന്റെ മേൽ കെട്ടിവയ്ക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് ഡയറിക്കുറിപ്പിലുണ്ട്. കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഗൂഢാലോചനയുണ്ട്. വേട്ടയാടപ്പെടാൻ നിന്നുകൊടുക്കില്ലെന്നും ഡയറിക്കുറിപ്പിൽ വ്യക്തമാക്കുന്നു. മഹേശന്റെ ആത്മഹത്യാ കുറിപ്പ് ഇന്നലെ പുറത്തുവന്നിരുന്നു.

read also: ‘വെള്ളാപ്പള്ളിയുടെ വീടിന് മുന്നിൽ ജീവനൊടുക്കും’; എസ്എൻഡിപി യൂണിയൻ സെക്രട്ടറിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്

ഇന്നലെയാണ് ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ കൂടിയായിരുന്ന കെ കെ മഹേശനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. യൂണിയൻ ഓഫീസിലായിരുന്നു അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. മൈക്രോഫിനാൻസ് കേസിൽ ആരോപണ വിധേയനായ മഹേശനെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. ഇദ്ദേഹത്തിനെതിരെ 21 ഓളം കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Story highlights- SNDP, suicide, K K Maheshan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top