Advertisement

സുരക്ഷയും മറ്റ് ക്രമീകരണങ്ങളും ഉറപ്പാക്കിയാലേ ഇന്ത്യയിൽ ലോകകപ്പ് കളിക്കൂ; പാകിസ്താൻ

June 25, 2020
Google News 2 minutes Read
pcb bcci world cup

ഇന്ത്യയിൽ ലോകകപ്പ് കളിക്കണമെങ്കിൽ പാകിസ്താൻ കളിക്കാർക്ക് സുരക്ഷയും മറ്റ് ക്രമീകരണങ്ങളും ഉറപ്പാക്കണമെന്ന് പിസിബി. 2021 ടി-20 ലോകകപ്പും 2023 ഏകദിന ലോകകപ്പും ഇന്ത്യയിലാണ് നടക്കുക. ഈ രണ്ട് ടൂർണമെൻ്റുകളിലും പങ്കെടുക്കണമെങ്കിൽ പാക് ടീമിന് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാവില്ലെന്ന് ബിസിസിഐ ഉറപ്പു നൽകണമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് സിഇഒ വസീം ഖാൻ ആവശ്യപ്പെട്ടു. ക്രിക്കറ്റ്ബാസ് എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് വസീം ഖാൻ്റെ വെളിപ്പെടുത്തൽ.

Read Also: രണ്ടാമത്തെ കൊവിഡ് പരിശോധന; ഹഫീസിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് പിസിബി

ഇന്ത്യയിലേക്കുള്ള വീസ, ഇന്ത്യയിൽ കളിക്കാനുള്ള അനുമതി എന്നിവയിൽ ബിസിസിഐയുടെ ഉറപ്പ് ലഭിക്കേണ്ടതുണ്ട്. ഈ ആവശ്യം ഐസിസിക്ക് മുന്നിൽ വച്ചു. കളിക്കാരുടെയും മറ്റ് അധികൃതരുടെയും കാര്യത്തിൽ പൂർണ സുരക്ഷ ഉറപ്പ് നൽകിയാൽ മാത്രമേ പാക് ടീം ഇന്ത്യയിൽ എത്തൂ. സമീപകാലത്ത് പാകിസ്താൻ്റെ മറ്റ് പല കായിക ടീമിനും ഇന്ത്യയിൽ കളിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നില്ല. അതുകൊണ്ടു തന്നെ ലോകകപ്പിൻ്റെ കാര്യത്തിൽ കൃത്യമായ ഒരു ഉറപ്പ് കിട്ടണം. ഐസിസി അംഗമായ ഒരു രാജ്യം കൃത്യമായി ഐസിസി ഇവൻ്റുകളിൽ പങ്കാവുമെന്ന് ഉറപ്പിക്കേണ്ടത് ആതിഥേയരാണെന്നും വസീം ഖാൻ പറയുന്നു.

Read Also: ഏഷ്യാ കപ്പ് മാറ്റില്ലെന്ന് പിസിബി; ശ്രീലങ്കയോ യുഎഇയോ ആതിഥേയരാവും: തിരിച്ചടി ഐപിഎല്ലിന്

അതേ സമയം, ഏഷ്യാ കപ്പ് മാറ്റില്ലെന്ന നിലപാട് ആവർത്തിച്ച് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് രംഗത്തെത്തിയിരുന്നു. നേരത്തെ തീരുമാനിച്ചിരുന്നതു പോലെ സെപ്തംബറിൽ തന്നെ ഏഷ്യാ കപ്പ് നടത്തും. പാകിസ്താനിലെ കൊവിഡ് സാഹചര്യം മോശമായ സാഹചര്യത്തിൽ ശ്രീലങ്കയോ യുഎഇയോ ആതിഥേയരാവുമെന്നും പിസിബി അറിയിച്ചു. ടി-20 ലോകകപ്പ് ഏറെക്കുറെ മാറ്റിവച്ചു എന്ന് ഉറപ്പായ സാഹചര്യത്തിൽ സെപ്തംബർ-ഒക്ടോബർ വിൻഡോയിൽ ഐപിഎൽ നടത്താനായിരുന്നു ശ്രമം. ഇക്കാര്യം ഐപിഎൽ ചെയർമാൻ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, പിസിബി ഏഷ്യാ കപ്പിൻ്റെ കാര്യത്തിൽ നിലപാട് വ്യക്തമാക്കിയതോടെ ഐപിഎല്ലിൻ്റെ കാര്യം പരുങ്ങലിലായിരിക്കുകയാണ്.

Story Highlights: pcb to bcci about world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here