മുംബൈ സ്‌ഫോടന കേസ് പ്രതി യൂസുഫ് മേമൻ ജയിലിൽ മരിച്ചു

1993ലെ മുംബൈ സ്‌ഫോടന കേസ് പ്രതി യൂസുഫ് മേമൻ ജയിലിൽ വച്ച് മരിച്ചു. നാസിക് ജയിലിൽ തടവ് ശികഷ അനുഭവിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ഹൃദയാഘാത സംഭവിച്ച് മരിക്കുന്നത്.
കുപ്രസിദ്ധ കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനിയിലെ പ്രധാന അംഗവും 1993 ലെ മുംബൈ സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകനുമായ ടൈഗർ മേമന്റെ സഹോദരനാണ് യൂസുഫ് മേമൻ. നേരത്തെ മുംബൈയിലെ ആർതർ റോഡ് ജയിലിലായിരുന്ന യൂസഫ് രണ്ട് വർഷമായി നാസിക് ജയിലിലാണ് തടവ് ശിക്ഷ അനുഭവിച്ചിരുന്നത്.
1993ൽ നടന്ന സ്‌ഫോടനത്തിൽ 257 ജീവനുകളാണ് പൊലിഞ്ഞത്. 700ൽ അധികം പേർക്ക് പരുക്കേറ്റിരുന്നു. കേസിൽ 2018ൽ രണ്ട് പ്രതികൾക്ക് വധശിക്ഷ ലഭിച്ചിരുന്നു. താഹിർ മെർച്ന്റ്,ഫിറോസ് ഖാൻ എന്നിവർക്കാണ് മുംബൈയിലെ ടാഡ കോടതി വധശിക്ഷ വിധിച്ചത്. അധോലോക നായകനായ അബൂ സലിമിനെയും, കേസിലെ മുഖ്യപ്രതി ടൈഗർ മേമന്റെ വലം കയ്യായി പ്രവർത്തിച്ചിരുന്ന കരീമുള്ളയെയും ജീവപര്യന്തം കഠിന തടവിനും കോടതി ശിക്ഷിച്ചു. മറ്റൊരു പ്രതിയായ റിയാസ് സിദ്ധീഖിക്ക് പത്ത് വർഷം തടവാണ് ശിക്ഷ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here