സുഭിക്ഷ കേരളം: ക്ഷീര വിപ്ലവത്തിന് ലക്ഷ്യമിട്ട് ആലപ്പുഴ

dairy revolution

സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ക്ഷീര വിപ്ലവത്തിന് ഒരുങ്ങുകയാണ് ആലപ്പുഴ ജില്ല. ഒമ്പത് കോടിയില്‍പ്പരം രൂപ ചെലവിട്ടു നിരവധി പദ്ധതികളാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ക്ഷീര വികസന വകുപ്പ് നടപ്പാക്കുന്നത്. വകുപ്പിന്റെ പതിവ് പദ്ധതികള്‍ക്ക് പുറമേയാണിത്.

ക്ഷീരകര്‍ഷകരുടെ ഉപജീവനമാര്‍ഗ പിന്തുണ ഘടക വികസനം, ഡയറി ഫാമുകളുടെ അടിസ്ഥാന വികസനവും ആധുനികീകരണവും തീറ്റപ്പുല്‍ കൃഷി വികസനം എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി പത്തോളം പദ്ധതികളാണ് സുഭിക്ഷ കേരളം പദ്ധതിയിലൂടെ ക്ഷീരമേഖലയില്‍ നടപ്പാക്കുന്നത്.

Story Highlights: Alappuzha, dairy revolution

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top