പ്രിലിംസ് കം മെയിന്‍സ് പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം

സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ കേരളയുടെ കീഴില്‍ തിരുവനന്തപുരത്ത് മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ മുഖ്യ കേന്ദ്രത്തിലും പൊന്നാനി, കോഴിക്കോട്, പാലക്കാട്, കല്ല്യാശേരി (കണ്ണൂര്‍), കൊല്ലം (ടി.കെ.എം. കോളേജ് ഓഫ് ആര്‍ട്ട്സ് ആന്റ് സയന്‍സ്) ഉപകേന്ദ്രങ്ങളിലും ജൂലൈ അവസാനവാരം ആരംഭിക്കുന്ന സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിനുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.
ജൂലൈ 11ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ വിവിധ കേന്ദ്രങ്ങളില്‍ പരീക്ഷ നടക്കും. പ്രവേശന പരീക്ഷയുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ www.ccek.org യില്‍ ജൂലൈ എട്ട് വൈകിട്ട് അഞ്ചുവരെ നടത്താം. രജിസ്ട്രേഷന്‍ ഫീസ് 200 രൂപ. കൊവിഡ് 19 പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ക്കനുസരിച്ച് പ്രവേശന പരീക്ഷാ സെന്ററുകള്‍, തിയതി എന്നിവയില്‍ മാറ്റം ഉണ്ടാകും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: തിരുവനന്തപുരം-0471-2313065, 2311654, 8281098864, 8281098865, 8281098867, പൊന്നാനി-0494-2665489, 8281098868, പാലക്കാട്-0491-2576100, 8281098869, കോഴിക്കോട്-0495-2386400, 8281098870, കല്ല്യാശ്ശേരി-8281098875, കൊല്ലം-9446772334.
Story Highlights:Application invited for Prelims and Mains Exam Training
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here